ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന് പെട്ടെന്നു തൂക്കം വയ്ക്കാന്‍
ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന് പെട്ടെന്നു തൂക്കം വയ്ക്കാന്‍ കഴിയുന്ന തരം ഭക്ഷണങ്ങള്‍, കുറുക്കുകള്‍ നാം നല്‍കാറുണ്ട്. തികച്ചും സ്വാഭാവിക രീതിയിലൂടെ തയ്യാറാക്കുന്ന, പ്രകൃതിദത്ത മിശ്രിതങ്ങള്‍ നല്‍കുന്നതാണ് ഏറ്റവും നല്ലത്. കുഞ്ഞിന് ഇത്തരത്തില്‍ നല്‍കാവുന്ന ഒരു കുറുക്കു നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാം. പെട്ടെന്നു തന്നെ കുഞ്ഞിന് തൂക്കവും ആരോഗ്യവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ കുറുക്ക്. ഞവരയരി കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. .
ഞവരയരി നവരയരി എന്നും അറിയപ്പെടുന്നു. അത് ആയുര്‍വേദ കടകളില്‍ നിന്നും വാങ്ങാന്‍ ലഭിയ്ക്കുന്ന ഒന്നുമാണ്. ഇത് രണ്ടു തരത്തില്‍ ലഭിയ്ക്കും, കറുപ്പും ബ്രൗണ്‍ നിറത്തിലും. ഏതു വേണമെങ്കിലും ഉപയോഗിയ്ക്കുകയുമാകാം. ഞവരയരി വാങ്ങി കഴുകി നല്ലതു പോലെ വെയിലില്‍ വച്ച് ഉണക്കുക. പിന്നീട് ഇത് പൊടിച്ചു സൂക്ഷിയ്ക്കാം. ഇത ഉപയോഗിച്ചാണ് ഈ പ്രത്യേക കുറുക്കു തയ്യാറാക്കുന്നത്. ഇതെങ്ങനെ എന്നു നോക്കൂ.
ഈ കുറുക്കില്‍ ശര്‍ക്കര, പാല്‍ എന്നിവയും
ഈ കുറുക്കില്‍ ശര്‍ക്കര, പാല്‍ എന്നിവയും ചേര്‍ക്കാം. ഈ പൊടിച്ച അരിയുടെ പൊടിയില്‍ രണ്ടോ മൂന്നോ സ്പൂണ്‍ അതായത് 15 ഗ്രാം, ശര്‍ക്കര 1 ടീസ്പൂണ്‍, പാല്‍ 100 എംഎല്‍ എന്നിവ ചേര്‍ത്ത് കുറുക്കി കുട്ടിയ്ക്കു ചേര്‍ന്ന ഞവര കുറുക്കുണ്ടാക്കാം. ഞവരപ്പൊടിയില്‍ ശുദ്ധമായ വെള്ളം ചേര്‍ത്ത് നല്ല പോലെ ഇളക്കി പാല്‍ ശര്‍ക്കരഎന്നിവ ചേര്‍ത്ത് അടുപ്പില്‍ വച്ച് ചെറിയ ചൂടില്‍ ഇളക്കുക. ഇത് തിളച്ചു പാകമായി കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കാം. പിന്നീട് ചൂടാറുമ്പോള്‍ കുഞ്ഞിനു നല്‍കാം.തികച്ചും സ്വാഭാവിക രീതിയില്‍ തയ്യാറാക്കിയ ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ്.