Latest News

വിട്ടുമാറാത്ത ചുമയുണ്ടോ നിങ്ങളുടെ കുട്ടികള്‍ക്ക്; കഫത്തോട് കൂടിയുള്ള ചുമ രോഗാണുബാധയെ തുടര്‍ന്നാണ്; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?

Malayalilife
വിട്ടുമാറാത്ത ചുമയുണ്ടോ നിങ്ങളുടെ കുട്ടികള്‍ക്ക്; കഫത്തോട് കൂടിയുള്ള ചുമ രോഗാണുബാധയെ തുടര്‍ന്നാണ്; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?

കുട്ടികള്‍ക്ക് അസുഖങ്ങള്‍ വരുന്നത് ഒരു മാതാപിതാക്കള്‍ക്കും ഇഷ്ടമല്ല. രാത്രിയിലുള്ള അവരുടെ ഉറക്കത്തെയും അവരുടെ ഭക്ഷണത്തേയും എല്ലാമ അത് കാര്യമായി തന്നെ ബാധിക്കും. സാധാരണഗതിയില്‍ ശ്വാസകോശത്തിലോ ശ്വാസനാളികളിലോ ഒക്കെയുണ്ടാകുന്ന രോഗാണുക്കളെയോ മറ്റ് പൊടി പോലുള്ള അന്യപദാര്‍ത്ഥങ്ങളെയോ പുറന്തള്ളാനാണ് ചുമയുണ്ടാകുന്നത്. എന്നാല്‍ ഇങ്ങനെയല്ലാതെയും ചുമയുണ്ടാകാം.  കുട്ടികള്‍ക്ക്  ഉണ്ടാകുമ്പോള്‍ അത് എങ്ങിനെയെന്ന് പറയാന്‍ അറിയാത്തത് കൊണ്ട്   വളരെ ബുദ്ധിമുട്ടാണ്. 

പ്രധാനമായും രണ്ട് രീതിയിലുള്ള ചുമയാണ് ഉണ്ടാവുക. ഇതില്‍ കഫത്തോട് കൂടിയുള്ള ചുമ, രോഗാണുബാധയെ തുടര്‍ന്നാണ് ഉണ്ടാവുക. എന്നാല്‍ വരണ്ട ചുമയ്ക്കാകട്ടെ പല കാരണങ്ങളും ഉണ്ടാകാം. വരണ്ട ചുമയാണ് ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതും രോഗികളെ വലയ്ക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമയായി കണക്കാക്കേണ്ടതെന്നും, ഇത്തരത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍ ഉടന്‍ വിശദമായ പരിശോധനകള്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.  അലര്‍ജി, ആസ്ത്മ, വയറ്റില്‍ അസിഡിറ്റി, സൈനസൈറ്റിസ് എന്നീ അവസ്ഥകളിലൊക്കെ വിട്ടുമാറാത്ത ചുമ കാണാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ അസുഖങ്ങളുള്ള എല്ലാവരിലും ചുമ കാണണമെന്ന് നിര്‍ബന്ധവുമില്ല. 

explains-about-chronic-cough-and-its-treatments-in kids

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES