Latest News

കുട്ടികളിലെ വിരശല്യത്തെ പ്രതിരോധിക്കാം

Malayalilife
topbanner
കുട്ടികളിലെ വിരശല്യത്തെ പ്രതിരോധിക്കാം

കുട്ടികളിൽ സാധാരണയായി കണ്ടു വരുന്ന ഒരു ബുദ്ധിമുട്ടാണ് വിരശല്യം. ഇവയെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

വിസര്‍ജ്ജ്യം ആഹാരത്തില്‍ കലരാനുള്ള സാഹചര്യം ഒഴിവാക്കുക.
വിസര്‍ജ്ജന ശേഷം കുട്ടിയുടെ കൈപ്പത്തികള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകാന്‍ ശീലിപ്പിക്കുക.
മാതാപിതാക്കളും ഇത് പാലിക്കണം.
കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന് മുന്‍പായി കൈകള്‍ വൃത്തിയായി കഴുകുക.
ഈച്ചകള്‍ ആഹാരത്തില്‍ വന്നിരിക്കാതെ ശ്രദ്ധിക്കുക.
മാംസം പച്ചക്കറികള്‍ മുതലായവ നന്നായി വേവിച്ച് ഉപയോഗിക്കുക.
നഖങ്ങള്‍ കൃത്യമായി വെട്ടി വൃത്തിയായി സൂക്ഷിക്കുക.
വീടിന് പുറത്ത്‌ പോകുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കാന്‍ ശീലിപ്പിക്കുക.
ഒരു വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക്‌ വിരമരുന്ന് നല്‍കാനോ എന്നത് മിക്ക മാതാപിതാക്കളുടേയും സംശയമാണ്. വിരമരുന്ന് കുഞ്ഞുങ്ങള്‍ക്ക്‌ നിര്‍ബന്ധമായും നല്‍കേണ്ട ഒന്നല്ല.
കുഞ്ഞ് ആഹാരത്തോട് വിരക്തി കാണിക്കുക, അസ്വസ്ഥത, ക്ഷീണം, മലത്തില്‍ കൃമിയോ വിരയോ കാണുക, മലദ്വാരത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുക ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുകയും വിരമരുന്ന് നല്‍കുകയും ചെയ്യാം.

Read more topics: # childrens worms in body problems
childrens worms in body problems

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES