Latest News

കുട്ടികളുടെ വ്യക്തിവൈകല്യങ്ങള്‍ക്ക് മാതാപിതാക്കള് ഒരു കാരണമാകുവോ?ശ്രദ്ധിക്കണം ഇവയൊക്കെ;

Malayalilife
കുട്ടികളുടെ വ്യക്തിവൈകല്യങ്ങള്‍ക്ക് മാതാപിതാക്കള് ഒരു കാരണമാകുവോ?ശ്രദ്ധിക്കണം ഇവയൊക്കെ;


കുട്ടികളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവര്‍ അവരുടെ മാതാപിതാക്കള്‍ തന്നെയാണ് . അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുത്ത് അവര്‍ക്കായി ജീവിക്കുന്ന മാതാപിതാക്കള്‍ തന്നെയാണ് ഒരു പരിധിവരെ അവരുടെ വ്യക്തി വൈകല്യങ്ങള്‍ക്ക് കാരണവും.

ചെറിയ അശ്രദ്ധ മതി അവരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്താന്‍. കുട്ടികളെ പരസ്പരം താരതമ്യം ചെയ്യല്‍, ആണ്‍കുട്ടി പെണ്‍കുട്ടി വ്യത്യാസം കാണിക്കല്‍, കുട്ടികളുടെ ചോല്‍വിയെ കുറ്റമായി ചിത്രീകരിക്കല്‍,  ഇളയ കുട്ടിയുണ്ടാകുമ്പോള്‍ മൂത്ത കുട്ടിയോടുള്ള സ്‌നേഹ കുറവ് എന്നിവ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെ തന്നെ തകര്‍ത്തേക്കാം.

കുടുംബാന്തരീക്ഷം തന്നെയാണ് കുഞ്ഞുങ്ങളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നത്. മാതാപിതാക്കള്‍ തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. ഒപ്പം ഉപാധികളില്ലാതെ നിങ്ങളുടെ മക്കളെ സ്‌നേഹിക്കുക. അതിനെല്ലാം അപ്പുറത്ത് നിങ്ങളുടെ മക്കളെ അവരായി വളരാന്‍ അനുവദിക്കുക

കുട്ടികള്‍ സഹകരണമനോഭാവം കാണിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് വഴിയൊരുക്കേണ്ടതും നിങ്ങളുടെ ചുമതലയാണ്. നിങ്ങള്‍ അവര്‍ക്ക് മാതൃകയാവുകയാണ് വേണ്ടത്.

കുട്ടികളോട് മൃദുവായി സംസാരിക്കുന്നതും അഭ്യര്‍ഥിക്കുന്നതും പ്രശ്നങ്ങള്‍ക്ക് ഒരുമിച്ച് പരിഹാരം കണ്ടെത്തുന്നതും അവരെ ധിക്കാരികളും അനുസരണയില്ലാത്തവരുമാക്കുമെന്ന് ഒരു പൊതുധാരണയുണ്ട്. എന്നാല്‍ ഇത് ശരിയല്ല. ഇത്തരത്തില്‍ പെരുമാറുന്നതിലൂടെ നാം അവരുടെ മനസ്സില്‍ വിശ്വാസത്തിന്റെയും 'ടീം വര്‍ക്കി'ന്റെയും തറക്കല്ല് പാകുകയാണ് ചെയ്യുന്നത്. അവര്‍ പിന്നീട് ഈ മൂല്യങ്ങളെ പിന്തുടരാന്‍ ആരംഭിക്കുകയും ചെയ്യും.

കളിക്കാന്‍ വളരെ ഇഷ്ടമാണ് കുട്ടികള്‍ക്ക്. നിങ്ങള്‍ കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണെന്നിരിക്കട്ടെ. അവ അനുസരിക്കാന്‍ കുട്ടികള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. സര്‍ഗാത്മകതയും ചടുലതയുംമാത്രമാണ് ഇതിന് നിങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യമായ ഘടകങ്ങള്‍. പാര്‍ക്കില്‍നിന്നു പുറത്തുവരാന്‍ കുട്ടി മടിക്കുകയാണെന്നിരിക്കട്ടെ, കാറിനുള്ളില്‍ കയറുക എന്നതിനെ രസകരമായ കാര്യമാക്കി മാറ്റാം. നിങ്ങള്‍ അഗ്നിരക്ഷാസേനയിലെ അംഗങ്ങളാണെന്നും തീയണയ്ക്കാന്‍ വേഗം പോകണമെന്നും പറയാം. അല്ലെങ്കില്‍ കുട്ടിയുമായി കാറിനരികില്‍വരെ ഓട്ടമത്സരം നടത്താം. ഇനി അതല്ലെങ്കില്‍ ഒറ്റക്കാലില്‍ ചാടി കാറിടുത്ത് ആര് ആദ്യമെത്തുമെന്നു നോക്കാം. അതുമല്ലെങ്കില്‍ തോളിലിരുത്തി കൊണ്ടുപോകാമെന്നു പറയുക.

Read more topics: # child problems,# and solutions
child problems and solutions

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES