കുഞ്ഞുങ്ങള്‍ക്ക് പനി വന്നാല്‍ നമ്മള്‍ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കണം പെട്ടെന്നുളള പനിവരാനും കാരണങ്ങള്‍ ഏറെയാണ് ഏത് തരത്തിലുളള പനി ആണെന്നറിഞ്ഞിട്ട് വേണംചികിത്സ നടത്താന്‍ ശിശുരോഗ വിദഗ്ദന്റെ അഭിപ്രായം തേടുന്നത് നന്നായിരിക്കും .
പനി വരുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും 10 ശതമാനം കൂടുതല്‍ ഊര്‍ജ്ജ വിനിയോഗം നടക്കുകയും പ്രാണവായുവിന്റെ ഉപഭോഗവും ശാരീരിക ജലത്തിന്റെ ഉപഭോഗവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
രണ്ട് മുതല്‍ 5 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ഏഴെട്ട് തവണ പനി വരുന്നത് അസ്വാഭാവികമല്ല. ശിശുരോഗ വിദഗ്ദ്ധരോട് അഭിപ്രായം ചോദിച്ചശേഷമേ കുഞ്ഞുങ്ങള്‍ക്ക് മരുന്ന് നല്‍കാവൂ.
പനി വന്നാല്‍ കുഞ്ഞിന് നല്ല വിശ്രമം നല്‍കണം. ശുദ്ധ വായു ലഭ്യമാക്കണം. നേരിയ പരുത്തി വസ്ത്രങ്ങള്‍ ഉടുപ്പിച്ച് കട്ടിലില്‍ കിടത്തണം. ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കണം. വിശപ്പുണ്ടെങ്കില്‍ മാത്രം ഭക്ഷണം കൊടുക്കുക.
രോഗാണുക്കള്‍ക്ക് എതിരെയുള്ള തയ്യാറെടുപ്പാണ് പനി എന്നുള്ളതുകൊണ്ട് പനി കൂടാതിരിക്കുകയോ കുഞ്ഞിന് വലിയ അസ്വസ്ഥതകള്‍ ഇല്ലാതിരിക്കുകയോ ചെയ്യുന്നതു വരെ മരുന്ന് കൊടുക്കേണ്ടതില്ല എന്നാണ് ശിശുരോഗ വിദഗ്ദ്ധര്‍ പറയുന്നത്.
ശരാശരി ശാരീരിക താപനിലയില്‍ നിന്ന് ഊഷ്മാവ് ഒന്നോ അതിലധികമോ ഡിഗ്രി ഉയരുന്നതിനെയാണ് പനി എന്ന് ശാസ്ത്രീയമായി പറയാം. 98.4 ഡിഗ്രി ഫാരന്‍ഹീറ്റാണ് ശാരീരിക ഊഷ്മാവ്. 100 ഡിഗ്രി ഫാരന്‍ഹീറ്റിലെ പനിക്ക് തീര്‍ച്ചയായും ചികിത്സ വേണ്ടിവരും.
100 മുതല്‍ 102 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ചെറിയ പനിയാണ്. 102 മുതല്‍ 104 ഡിഗ്രി വരെ മിതമായ പനിയും 104 മുതല്‍ 106 വരെയുള്ള പനി ഗുരുതരമായതുമാണ്.
എന്തായാലും 102 ഡിഗ്രിക്ക് മുകളില്‍ പനിയുണ്ടെങ്കില്‍ തീര്‍ച്ചയായും കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കിയേപറ്റു.