Latest News

കുഞ്ഞുങ്ങളുടെ തല മുട്ടിയാല്‍ ചെയ്യേണ്ടത്

Malayalilife
 കുഞ്ഞുങ്ങളുടെ തല മുട്ടിയാല്‍ ചെയ്യേണ്ടത്

കുട്ടികളുടെ, കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടുന്നത് സാധാരണയാണ്. പലപ്പോഴും നാം ഇത് നിസാരമായി എടുക്കാറുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും ഇത് നിസാരമാക്കി കാണേണ്ട ഒന്നല്ല. 

ബ്രെയിനിന് ചുറ്റും തലയോട്ടിയുണ്ടാകും. ഇതിനാല്‍ ബ്രെയിനിനുള്ളില്‍ ഏന്തെങ്കിലും ബ്ലീഡിംഗോ മറ്റോ ഉണ്ടായാല്‍ പുറത്തേയ്ക്ക് പോകാനാകില്ല ഇത് കാര്യമായ പ്രശ്നങ്ങളുണ്ടാക്കാം. കൂടുതല്‍ ബ്ലീഡിംഗായാല്‍ ജീവിതകാലം മൊത്തം ശരീരം തളര്‍ന്ന് പോകുക പോലെയുള്ള പല പ്രശ്നങ്ങളുമുണ്ടാകാം. 10 ലക്ഷണങ്ങളാണ് കുട്ടികള്‍ വീണാല്‍ അപകടസൂചനയായി കാണാവുന്നത്. ഇങ്ങനെ വീണാല്‍ 24 മണിക്കൂര്‍ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ചും ബ്രെയിനില്‍ മുറിവുണ്ടായിട്ടുണ്ടെങ്കില്‍.

കുട്ടികള്‍ക്ക് ക്ഷീണം, തല ചുറ്റല്‍, മയങ്ങിപ്പോകുക തുടങ്ങിയവ ഉണ്ടെങ്കില്‍ അടിയന്തിര ശ്രദ്ധ വേണം. കുട്ടിയ്ക്ക് അപസ്മാരമുണ്ടായാല്‍ ശ്രദ്ധ വേണം. ഇതുപോലെ കാണാന്‍ ബുദ്ധിമുട്ട്, രണ്ടായി കാണുക എന്നിങ്ങനെ പ്രശ്നമുണ്ടായാല്‍ ശ്രദ്ധ വേണം. ഇത് അപകട സാധ്യതയാണ്. ചെവിയില്‍ നിന്നോ മൂക്കില്‍ നിന്നോ ബ്ലീഡിംഗോ വെള്ളം പോലെ എന്തെങ്കിലുമോ പുറത്തു വവരുന്നുവെങ്കില്‍ ശ്രദ്ധ വേണം. ഇതുപോലെ അബോധാവസ്ഥയിലായാല്‍ അതും ശ്രദ്ധിയ്ക്കാം. ഇത് എത്ര സമയം കിടന്നുവെന്നത് കൂടി ശ്രദ്ധിയ്ക്കണം. വീണതിന് ശേഷം കുട്ടി തുടര്‍ച്ചയായി ഛര്‍ദിയ്ക്കുന്നുവെങ്കില്‍ ശ്രദ്ധ വേണം. 

ഇതുപോലെ പെട്ടെന്ന് തന്നെ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുക, തലവേദന വീണ്ടും വീണ്ടുമുണ്ടാകുക, ബാലന്‍സ് പ്രശ്നം എല്ലാം അപകടസൂചനയാണ്. ഇതുപോലെ എപ്പോഴും ഉറങ്ങിയുറങ്ങിപ്പോകുക, അതായത് സാധാരണ ഉറങ്ങാത്ത സമയത്ത് ഉറങ്ങിയാല്‍ ശ്രദ്ധ വേണം.

ചെറിയ കുഞ്ഞുങ്ങളെങ്കില്‍ നാം തന്നെ ശ്രദ്ധിയ്ക്കണം. ഉയര്‍ന്ന സ്ഥലത്ത് കുട്ടിയെ കഴിവതും കിടത്താതിരിയ്ക്കുക. കിടത്തിയാല്‍ തന്നെ നമ്മുടെ ശ്രദ്ധ വേണം, വീഴില്ലെന്ന് ഉറപ്പാക്കണം. കളിയ്ക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് പലപ്പോഴും വീണ് അപകടങ്ങളുണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി ഹെല്‍മറ്റ് ധരിപ്പിയ്ക്കാം. സൈക്കില്‍ ചവിട്ടുക, സ്‌കേറ്റിംഗ് പോലുളള ചെയ്യുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിപ്പിയ്ക്കണം. പ്രത്യേകിച്ചും തുടക്കത്തിലെങ്കില്‍. വീഴാന്‍ സാധ്യതയുള്ള ഏത് കളിയെങ്കിലും സ്പോര്‍ട്സെങ്കിലും ഹെല്‍മറ്റ് കുട്ടികളെ ധരിപ്പിയ്ക്കുക.

തലയില്‍ ചെറിയ വീക്കമോ മറ്റോ ഉണ്ടെങ്കില്‍ ഐസ് പായ്ക്ക് വയ്ക്കാം. കുട്ടികളാണെങ്കിലും കുഞ്ഞുങ്ങളാണെങ്കിലും തലയിടിച്ച് വീണാല്‍ അത് നിസാരമായി എടുക്കരുത്. ചിലപ്പോള്‍ നിസാരമായിരിയ്ക്കാം. എങ്കില്‍ പോലും ഇത് പ്രശ്നമായി നമുക്ക് തോന്നുന്നുവെങ്കില്‍, കുഞ്ഞിന് എന്തെങ്കിലും അസ്വസ്ഥതകളെങ്കില്‍ മെഡിക്കല്‍ സഹായം തേടുന്നത് നല്ലതാണ്. ആവശ്യമെങ്കില്‍ സിടി സ്‌കാന്‍ പോലുള്ളവ ചെയ്ത് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താം.

Read more topics: # തല
baby hits his head

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES