കുഞ്ഞുങ്ങള്‍ക്ക് ആറ് മാസം വരെയും മുലപ്പാല്‍ മാത്രമാണ് നല്‍കേണ്ടത്. മുലപ്പാല്‍ പ്രതിരോധശേഷി കൂട്ടാനും മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനും സഹായിക്കുന്നു. ആറ് മാസം കഴിഞ്ഞാല്‍ വീട്ടിലുണ്ടാക്കുന്ന കട്ടിയുള്ള ആ?ഹാരങ്ങള്‍ കൊടുത്ത് തുടങ്ങാം. കൂവരക്, ഏത്തയ്ക്കാപ്പൊടി, ഗോതമ്പ് കുറുക്ക് പോലുള്ള ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാം. ഒമ്പതു മാസം ആകുമ്പോള്‍ മുട്ടയുടെ മഞ്ഞ, മീന്‍, ഇറച്ചി എന്നിവ ക്രമേണ നല്‍കി തുടങ്ങാം.
മുട്ടയുടെ മഞ്ഞ ദഹിക്കുന്നുണ്ടെങ്കില്‍ പിന്നീട് വെള്ളയും നല്‍കാം. കുഞ്ഞിന് ഗുണനിലവാരമുള്ള പ്രോട്ടീന്‍ ലഭിച്ചാല്‍ മാത്രമേ ശരീരവളര്‍ച്ച വരികയുള്ളു. പഴവര്‍ഗങ്ങളും ഇലക്കറികളും ധാരാളം നല്‍കുക. കുഞ്ഞിന് തൂക്കം കൂടുന്നുണ്ടോയെന്ന് അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വയസ്സാകുമ്പോള്‍ കുഞ്ഞിന് 10 കി. ഗ്രാം തൂക്കം ഉണ്ടാകണം. കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഞാലിപൂവന്‍ പഴം
എളുപ്പം ദഹിക്കുകയും പോഷകസമൃദ്ധവുമാണ് ഞാലിപൂവന്‍ പഴം. കുഞ്ഞിന് ഇറക്കാനും ബുദ്ധിമുട്ട് ഉണ്ടാകില്ല. മൂക്കൊലിപ്പ് പോലുള്ള അസ്വസ്ഥതകളുള്ളപ്പോള്‍ പഴം കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
2. പഴച്ചാറുകള്‍
കഴിവതും സീസണലായിട്ടുളള പഴച്ചാറുകള്‍ നല്‍കുക. ഓറഞ്ച് നീര് ഒരു പരിധി വരെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. ഇവ കൈ കൊണ്ട് പിഴിഞ്ഞ് അരിച്ചെടുത്ത് നല്‍കുന്നതായിരിക്കും കൂടുതല്‍ നല്ലത്. മുന്തിരി പോലുള്ള ഫലവര്‍ഗങ്ങള്‍ ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കഴുകി മാത്രമേ ഉപയോഗിക്കാവൂ. ആപ്പിളിന്റെ തൊലി കളഞ്ഞ് മാര്‍ദവമായ ഭാഗം സ്പൂണ്‍ വച്ച് ഇളക്കി കൊടുക്കാവുന്നതാണ്.
3. കുറുക്കുകള്‍
നേന്ത്രക്കായ ഉണങ്ങിപ്പൊടിച്ചതില്‍ പനം കല്‍ക്കണ്ട് ചേര്‍ത്ത് കുറുക്കി കൊടുക്കുന്നത് ഏറെ നല്ലതാണ് . പഞ്ചസാര കഴിവതും ഒഴിവാക്കുക. കുഞ്ഞിന് മലബന്ധമുണ്ടെങ്കില്‍ അല്‍പം നെയ്യ് ചേര്‍ത്ത് നല്‍കാവുന്നതാണ്. പുറത്ത് നിന്നുള്ള പാക്കറ്റ് വാങ്ങുന്നതിനെക്കാള്‍ നല്ലത് നേന്ത്രക്കായ വീട്ടില്‍ തന്നെ ഉണക്കിയെടുത്ത് പൊടിച്ച് ഉപയോഗിക്കുന്നതാണ്. കൂവരക് കുറുക്ക് കൊടുക്കുന്നതും വളരെ നല്ലതാണ്. കൂവരക് ശര്‍ക്കരയോ പനം കല്‍ക്കണ്ടോ ചേര്‍ത്ത് കൊടുക്കാം.
4. പച്ചക്കറികള്‍
ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ പുഴുങ്ങി ഉടച്ചു നല്‍കുന്നത് ആരോ?ഗ്യത്തിന് വളരെ നല്ലതാണ്. പച്ചക്കറികള്‍ സൂപ്പായി വേണമെങ്കിലും നല്‍കാം.