Latest News

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്? ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തില്‍ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാന്‍; അമ്മമാര്‍ അറിയാന്‍

Malayalilife
topbanner
 കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്? ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തില്‍ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാന്‍;  അമ്മമാര്‍ അറിയാന്‍

നിച്ച ഉടന്‍ കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുകയാണ് ഉത്തമം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം കുളിപ്പിക്കാം. കുളിപ്പിക്കുന്ന മുറിയില്‍ ഫാന്‍ പാടില്ല. ശരീരത്തില്‍ എണ്ണ പുരട്ടാമെങ്കിലും കാലുകളുെടയോ ൈകകളുടെയോ വളവിന് ഉഴിച്ചിലോ തിരുമ്മലോ ഫലപ്രദമല്ല. തലയും മുഖവുമാണ് ആദ്യം കഴുകേണ്ടത്. ഇളം ചൂടുള്ള വെള്ളമാണുത്തമം. സോപ്പ് ഉപയോഗിക്കരുത്. കുളിപ്പിക്കുവാന്‍ 58 മിനിറ്റുകളില്‍ കൂടുതല്‍ സമയം എടുക്കാന്‍ പാടില്ല.

കുഞ്ഞിനെ എങ്ങനെയാണ് കുളിപ്പിക്കേണ്ടതെന്ന് ഇന്ന് മിക്ക അമ്മമാര്‍ക്കും അറിയില്ല.  കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തില്‍ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാന്‍. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണ തേച്ച് മസാജ് ചെയ്ത് 1015 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. 

കുഞ്ഞിനെ തണുപ്പടിപ്പിക്കരുത്. വേഗം കുളിപ്പിച്ചു തോര്‍ത്തി ഉടുപ്പുകള്‍ ധരിപ്പിക്കുക.  തലയും കൂടി മൂടിവച്ചാല്‍ നല്ലത്. തണുപ്പുകാലത്ത് മൃദുവായ തുണി ചെറു ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കുഞ്ഞിനെ കമഴ്ത്തിപ്പിടിക്കുക. കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കുറച്ചായി വേണം  തല കഴുകാന്‍.

 കുളി കഴിഞ്ഞു തോര്‍ത്തുമ്പോള്‍ തല നല്ലവണ്ണം തോര്‍ത്തണം. ക്രീമോ  പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. പെണ്‍കുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡര്‍ കുടഞ്ഞിടരുത്. പൊക്കിള്‍ തണ്ടിലോ പൊക്കിള്‍ തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതു കൊണ്ടു കുഴപ്പമില്ല. 

Read more topics: # How to- Bathe - Newborn- Baby
How to- Bathe - Newborn- Baby

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES