നൂപുര കലാക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ നൂപുരം 2019 ദേശീയ നൃത്തോത്സവം ആഗസ്ത് 24, 25 തീയതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വച്ച് നടത്തുന്നു. 24 ന് രാവിലെ 11.15 ന് ശ്രീമതി കലാക്ഷേത്രം വിലാസിനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. ശേഷം നൂപുരകലാക്ഷേത്ര അവതരിപ്പിക്കുന്ന അരങ്ങുണര്‍ത്തുപാട്ടോടെ കലാപരിപാടികള്‍ ആരംഭിക്കും.
തുടര്‍ന്ന് കാവ്യ കാശിനാഥ് അവതരിപ്പിക്കുന്ന ഭരതനാട്യം, സുഷമ വിജയലക്ഷ്മി അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഗായത്രി നായര്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി എന്നിവ അരങ്ങേറും വൈകിട്ട് 5ന് സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി ്രകടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് ശ്രീമതി കലാക്ഷേത്രം വിലാസിനി, കെ. ആര്‍. കുറുപ്പ്, കലാമണ്ഡലം പത്തനാപുരം ബിജുകുമാര്‍ എന്നിവരെ ആദരിക്കും 6.30 ന് നൂപുരകലാക്ഷേത്ര ശ്രീകാര്യം അവതരിപ്പിക്കുന്ന നൃത്തോപഹാരം.
25 ന് രാവിലെ 10 മണിക്ക് കഥകളി തോടയം, ലവണാസുരവധം എന്നിവ അരങ്ങേറും ശേഷം ഇന്ദുലേഖ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൂപുരകലാക്ഷേത്ര മണക്കാട് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍ തുടര്‍ന്ന് ഡിവിന അനില്‍ അവതരിപ്പിക്കുന്ന ഒഡീസി വൈകിട്ട് 5ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സമാപന സമ്മേളനത്തില്‍ കെ. ആര്‍. കുറുപ്പ് അധ്യക്ഷത വഹിക്കും. പുരസ്‌കാര സമര്‍പ്പണം ചലച്ചിത്രതാരം കിഷോര്‍ സത്യ നിര്‍വഹിക്കും. തുടര്‍ന്ന് ഓ. എന്‍. വി. കുറുപ്പിന്റെ പാഞ്ചാലി എന്ന കവിതയുടെ നൃത്താവിഷ്‌കാരം അവതരണം നൂപുര കലാക്ഷേത്ര സംഗീത സംവിധാനം പ്രവീണ്‍ ശ്രീനിവാസന്‍, നൃത്ത സംവിധാനം അമ്പിളി അജിത്, കലാമണ്ഡലം പത്തനാപുരം ബിജുകുമാര്‍.