നാണുനായരേ, സംഗതി സാധിച്ചുവോ?
ഉവ്വേ, ഒരുവിധേന നാടുകടത്തി..........
എന്താപ്പോ ചെയ്‌തേ കാരണവർ തിരക്കി.
ട്രാൻസ്‌പോർട്ട് സ്റ്റാൻഡില് വിട്ടു.
അപ്പോ ഭക്ഷണകാര്യമൊക്കെ നടക്കോ?
അതിപ്പോ.... അവിടൊരു ക്യാന്റീൻ ഉണ്ട്
വേണേച്ചാൽ രണ്ടുമൂന്ന് ദിവസം കഴിഞ്ഞാല് തണ്ടും തരോം നോക്കി റോഡ് മുറിച്ചു
കഴിഞ്ഞാല കൊണ്ട് റയിൽവേ സ്‌റ്റേഷനായി - അവിടെ ക്യാന്റീൻ രണ്ടാ....
ഓഹോ അപ്പോ ഒരുവിധം കഴിഞ്ഞുകൂടാം.
അതേ രണ്ടിലൊരുവൻ എന്തിയേ? അവനിവിടെ പത്തായ പുരയിലോ മച്ചിൻ പുറത്തോ സുഖ
ഉറക്കമാ
രണ്ടാഴ്ച കഴിഞ്ഞ് കാരണവർ നാണു നായരോട് ഒന്ന് അന്വേഷിച്ചു വരുവാൻ
ചുമതലപ്പെടുത്തി.
ഉം........ കുഴപ്പമില്ല. കഴിഞ്ഞുകൂടുന്നു ഇച്ചിരി കമ്പനിയും കൂട്ടവും ഒക്കെ ഉണ്ടെന്നാ തോന്നുന്നേ
ങാ........... പട്ടണമല്ലേ അത് സാധാരണം.
കണ്ടൂല്ലോ - അല്ലേ -
പിന്നില്ലേ-
കഴുത്തിലെ ചരടുകണ്ടാൽ എനിക്കറിയില്ലേ നമ്മുടെ കുഞ്ഞിനെ
പിന്നെ അന്വേഷണം കൂടെയുള്ളവനെക്കുറിച്ചായി
മൂന്ന് നേരവും ഭക്ഷണവും ഉറക്കവും തന്നെയോ ഇപ്പഴും.
അല്ല അല്പം പുരോഗതിയുണ്ട്.
പറമ്പിലൊക്കെ ഒന്ന് ചുറ്റി നടക്കുന്നുണ്ട്. അന്തി കഴിഞ്ഞാല് - അടുക്കളക്കാരി കല്യാണിയുടെ
വീടറ്റംവരെ ഒരു പോക്കുമുണ്ട്.
അവസാന അന്വേഷണം................ ആറുമാസം കൂടുമ്പോഴായി -
അവസാന അന്വേഷണം കഴിഞ്ഞു എത്തിയ നാണുനായർ കാരണവരോട് പറഞ്ഞു.
ആള് വല്യ പുള്ളിയായിപ്പോയി. കമ്പനിയും കൂട്ടവും ഒക്കെയായി ഒരു ഗുണ്ടാ നേതാവിന്റെ
പകിട്ടാണിപ്പോ-
ഒക്കെ നോക്കി നടത്തിയാൽ മതി...........
റെയിൽവേ പൊലീസ് ഷൂട്ട് അറ്റ് സൈറ്റ് ഇനത്തിൽ പെടുത്തിയിരിക്കുകയാ
റെയിൽവേയിൽ വരുന്ന മുഴുവൻ പാർസൽ ചരക്കുകളും കീറിമാന്തി നോട്ടവും മുന്തിയ
ഇനം മത്സ്യങ്ങൾ അടുച്ചുമാറ്റവുമായ മുഖ്യപണിയിപ്പോ.
അപ്പോ ........... വെടിവച്ചു കൊല്ലുമോ നാണുനായരെ?
.................. തനിക്ക് ആളുമാറിയില്ലല്ലോ
ഇല്ലാന്നേ ....... നമ്മള് കെട്ടിയ ചരടും പേരു കൊത്തിയ തകിടും ഇപ്പോഴും അങ്ങനെത്തന്നെ
കിടക്കുവല്ലേ മണിയന്റെ കഴുത്തേല്
നാണു നായരെ ഇതാ പറയുന്നേ മാനായാലും മനുഷ്യനായാലും സംസർക്കാ ഗുണം
ദോഷ............. എന്നല്ലേ പ്രമാണം.
രണ്ടു പൂച്ചകളിൽ ഒന്നാമൻ പട്ടണത്തിൽ കടന്നപ്പോൾ മാർജ്ജാരവീരനായി നാടുവാഴുന്നു.
ഇരട്ടകളിൽ ഒരുവൻ ഇവിടെ പാവം പൂച്ചയായി കഴിയുന്നു.