വിമാനത്താവളത്തിലെ ലോഞ്ചിൽ ഇരിക്കുമ്പോൾ സോൾ രത്‌നസ്വാമി ചിന്തിച്ചു. എന്തായിരിക്കും അവൾക്ക് വേണ്ടി കരുതേണ്ടത്........ യൂഷ്വൽ ഐറ്റംസ്...... നോ........ അത് അവൾക്ക് കീഷേയാകും.
ലോഞ്ചിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി ഇറങ്ങാം. ഇനിയും ഫ്‌ലൈറ്റ് അനൗൺസ് ചെയ്തിട്ടില്ല...............
ആദ്യം ഒരു കോഫി. ഇനിയുള്ളത് ബേക്കറി ഐറ്റംസാണ്. കുറച്ച് കാഷുനട്ട് വാങ്ങി എന്റെ ബാഗിൽ കരുതി. നാലാമത്തെ ഷോപ് ഓർണമെന്റ്‌സ് കൈകാര്യം ചെയ്യുന്നതായിരുന്നു. രണ്ട് സ്മാർട്ട് യങ് ഗേൾസ്.
ഗുഡ്‌മോർണിങ് സാർ, ഹാപ്പി ടു മീറ്റ് യു- വാട്ട് യു വാണ്ട് സർ
ഐ വാണ്ട് ഒൺ സർപ്രൈസിങ് ഗിഫ്റ്റ് ടു മൈ വുമൺ സർ പ്ലീസ് സീറ്റ്..
സ്വർണാഭരണങ്ങളിൽ തുടങ്ങി മുത്തിലും പവിഴത്തിലും എത്തി... സൂത്രത്തിൽ ഒരു മുത്ത് മോതിരവിരലിൽ ഉടക്കി നിർത്തി കർചീഫിന്റെ സഹായത്താൽ കളിപ്പിച്ചു.
പ്ലാറ്റിനവും ഡയമണ്ടും ഒക്കെ നോക്കി. ഒടുവിൽ മോതിരത്തിൽ പതിക്കാനെന്ന പേരിൽ ഒരു പവിഴമുത്ത് വാങ്ങി..... ബില്ലടച്ച് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ അനൗൺസ്‌മെന്റ്....... പാസ്സഞ്ചേഴ്‌സ് യുവാർ റിക്കോസ്റ്റഡ് ടു എന്റർ ഇൻ ടു സെക്യുരിറ്റി ചെക്ക് അപ്പ്........
ഓ സമാധാനമായി...... പതിയെ കർചീഫ് വായോട് അടുപ്പിച്ചു ചൂണ്ടിയ മുത്ത് വായ്ക്കുള്ളിലാക്കി കവിളിൽ ഒതുക്കി..........
സുരക്ഷാ നടപടികൾ കഴിഞ്ഞ് ബോർഡിങ് പാസ്സ് വാങ്ങി വിമാന വാതിൽക്കലേയ്ക്കു നീങ്ങി.......
മുൻപ് ഒരു തവണ ഗൾഫിൽ നിന്നും മടങ്ങുമ്പോൾ ശ്രീലങ്ക എയർ പോർട്ടിൽ ഇറങ്ങി കയറിയത് ഓർത്തു..
മാലിയിൽ പോയ അവസരത്തിലാണ്. ആദ്യമായി ചൂണ്ടൽ വൈദഗ്ദ്യം പ്രയോഗിച്ച് വിജയിച്ചത്..... നന്നേ ചെറുപ്പക്കാരിയായ കോളേജ് വിദ്യാർത്ഥികളാണോ എന്ന് തോന്നിപ്പിക്കുന്ന ശരീര പ്രകൃതിക്കാരെയാണ് അധികവും എയർപോർട്ട് ഡ്യൂട്ടിയിൽ കാണാൻ കഴിയുന്നത്.
ഒരു മണിക്കൂറിന് താഴെ വരുന്ന പറക്കൽ.... വിൻഡോ സീറ്റാണ് തരപ്പെട്ടത്... സുന്ദരം...... കടൽതീര കാഴ്ചകൾ സുലഭം........
വായ്ക്കിള്ളിലെ മുത്ത് നാക്കിനടിയിലാക്കി.- മോഹനയെ ഫോണിൽ കിട്ടുമോയെന്ന് നോക്കി.
എന്നാ അണ്ണൈ- നിങ്ക എപ്പോ വരുവാര്- ഇന്നയ്ക്കാണ- കാലയിലെ 11 മണിക്ക് നാൻ എയർപോർട്ടിലെ വന്തിടലാം....
ശരി... പാർക്കലാം.. എന്നാ ചുരിദാർ താൻ പൊട്ടിരിക്കത്.. എന്നാ പ്രിയക്ക് പുതുസായി ഡ്രെസ് കോസ് എല്ലാം വെശിറത്.. ങാ..... ഓക്കേ ഓക്കേ നാൻ ഇന്നയ്ക്ക് സാരിതാ പെട്ടുവരി കീറേൻ- ശെരി-- നേരെലെ പാർക്കലാം.......
പാസ്സഞ്ചേഴ്‌സ് പ്ലീസ് കോ-ഓപ്പറേറ്റഅ വിത്ത് അസ്
എല്ലാരും സീറ്റ് ബെൽറ്റ് പുട്ടിടുങ്കോ. വിമാനം പുറപ്പെട പോകിത്.
please tight your seat bestl Now we are fly from colombo.
രാവിലെ പുറപ്പെടുന്നതിനുവേണ്ടി വെളുപ്പിന് പതിവ് ഉറക്കം. മുടക്കി ഇറങ്ങിയതിനാൽ ഒരു ഉറക്കത്തിനുള്ള മൂഡ് ഉണ്ടായിരുന്ന രാമസ്വാമി ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ കഷ്ടിച്ച് ഒരു മണിക്കൂർ ചെന്നൈയിൽ എത്താം.
എയർ ഹോസ്റ്റസിന്റെ പതിവ് കഴിഞ്ഞു
ഒരു എയർ ഹോസ്റ്റസ് .. സുന്ദരി- ലിക്വർ ഒഴികെ വൻ ചോയിസിങ്‌സ് വേണ്ട സാധനസാമഗ്രികൾ അടങ്ങിയ ട്രോളിയുമായി സീറ്റികളുടെ പിറകറ്റം വരെ - സാവധാനം ചലിച്ചു.
ചിലർ ഓരോന്നും വാങ്ങുന്നു. വില കേൾക്കുന്നു ചിലത് മടക്കി നൽകുന്നു. പതിയെ ഉറക്കത്തിലേക്ക്.
പാസ്സഞ്ചേഴ്‌സ് യുവാർ നൗ എന്റർ ഇൻ ടു എയർപോർട്ട് ഏര്യ - പ്ലീസ് ടൈറ്റ് യുവർ സീറ്റ് ബെൽറ്റ്‌സ് - പ്ലീസ്
കറക്ട് ചൈമിങ് ആയിരുന്നു.
ഫ്‌ലൈറ്റ് ലാന്റ് ചെയ്ത് - ലഗേജിനായി കൺവേയർ ബെൽറ്റിനു സമീപം കാത്തുനിൽക്കുമ്പോൾ...... അതേ ഡോറിലൂടെ കാണുന്നു. സാരിയുടുത്ത് നിൽക്കുന്ന സ്വന്തം ഭാര്യ നവമണിയെ...
ശ്ശോ........ എന്തോ പറ്റി- പെട്ടെന്ന് മൊബൈൽ ഫോൺ എടുത്്ത ഡയൽ കോൾലിസ്റ്റ് നോക്കി!!
അതിശയം - മോഹനയെ വിളിക്കാൻ ശ്രമിച്ചതാണ്. പക്ഷേ നമ്പർ പ്രസായത് നവമണിയെ ആയിപോയി.
ചിന്തിച്ചു.......... ഇത് അവൾക്കുള്ളതായിരിക്കും. അതായിരിക്കും വിധി. പിന്നീട് തിടുക്കപ്പെട്ട് ലഗേഡ് തപ്പുമ്പോൾ ഒരുറൗണ്ട് കടന്ന് പോയിരുന്നു.
ആകട്ടേ....
കൺവെയർ ബെൽട്ടിൽ നിന്നും നീല ട്രോളി ബാഗ് കൈയിൽ എടുത്തു ഡിപ്പാർച്ചർ വാതിലിലൂടെ പുറത്തേയ്ക്ക് -
ഗ്ലാസ് ഡോർ കടന്ന് ഇറങ്ങിയപ്പോൾ മുന്നിൽ തന്നെ ഭാര്യ..
ചുറ്റിപ്പിടിച്ച് അല്പം മാറ്റിനിർത്തി ആവേശത്തോടെ കവിളിൽ ചുംബിച്ചു. കൂട്ടത്തിൽ ചുണ്ടുകൾ ചേർത്ത് ഒന്നുകൂടി.
തന്ത്രത്തിൽ വായ്ക്കുള്ളിൽ ഉണ്ടായിരുന്ന മുത്ത് അവളുടെ വായ്ക്കുള്ളിൽ പോയി-
എന്താ ഇത്- വെക്കമില്ലയാ.... വിട്. ഒരു പുതുശ് മാതിരി... അവൾ ഇടതുകൈകൊണ്ട് വായ്ക്കുള്ളിലെ മുത്ത് എടുത്ത് മാറ്റിക്കൊണ്ട് ഇത്രയും പറഞ്ഞു-
എന്നാ ഇത്.......... പ്രമാദഹാന പരിങ്ക്- കള്ളക്കടത്താ.
ആമാം .. ഇത് പുതുരീതി കള്ളക്കടത്ത് താം എനക്ക് പൊട്ടാണ്ടിക്കാകവേ - പുരിഞ്ചിതാ
പിന്നെ ....... കൂട്ടചിരിയായി -
നേരെ നടന്ന് കാറിലേയ്ക്ക് ഏൻ ഇന്ത കാറ്.. സ്വിഫ്റ്റ് എന്നാച്ച്?
അത് വന്ത് കണ്ണൻ കോളേജിലെ ഏറി പോനാൻ
സ്‌ക്വാഡയിൽ ബാക്ക് സീറ്റിൽ പതിഞ്ഞിരുന്നപ്പോൾ രന്തസ്വാമി എന്ന രങ്ക തനിക്ക് പറ്റിയ അമളിയോർത്ത് ചിരിച്ചുപോയി
മോഹന യെങ്കയോ - ഏൻ വന്ത് പാർത്ത് ഇരിക്ക ആകും- പാവം പൊണ്ണ്. ഉനക്ക് ഇന്ത പരിശ്ശിക്ക് തേവയിലൈ- ഇതക്ക് വിധി എനക്കപ്പൊണ്ടാട്ടിക്ക് താം-