ലണ്ടന്‍ കാണാന്‍ പോകുന്നവരൊക്കെ ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരം കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍, വര്‍ഷത്തില്‍ എല്ലാദിവസവും കൊട്ടാരത്തില്‍ സന്ദര്‍ശനം അനുവദിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. എല്ലാ വേനല്‍ക്കാലത്തുമാണ് കൊട്ടാരം സന്ദര്‍ശിക്കാന്‍ അവസരമുള്ളത് അതേക്കുറിച്ചറിയാം.
രാജ്ഞിയുടെ ലണ്ടനിലെ വസതിയാണ് ബക്കിങ്ങാം കൊട്ടാരം. വേനല്‍ക്കാലത്ത് രാജ്ഞി ബാല്‍മോറലിലേക്ക് താമസം മാറുന്ന ഘട്ടത്തിലാണ് കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഓഗസ്റ്റ് മുതല്‍ പത്താഴ്ചത്തേക്കാണ് കൊട്ടാരത്തിന്റെ അകത്തളങ്ങള്‍ തുറന്നിടുക. കൊട്ടാരത്തിലെ അത്യാഡംബര കിടപ്പുമുറികളും മറ്റും സന്ദര്‍ശിക്കുന്നതിന് ടിക്കറ്റെടുത്ത് കയറുകയേ വേണ്ടൂ. രാജ്ഞി തന്റെ അതിഥികളെ സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്ന ഇടങ്ങളിലൊക്കെ സന്ദര്‍ശനം നടത്താം.
കൊട്ടാരത്തിലെ ഗ്രാന്‍ഡ് സ്റ്റെയര്‍കേസിന് സമീപത്തുനിന്ന് ചിത്രമെടുത്തുകൊണ്ട് സന്ദര്‍ശനത്തിന് തുടക്കമിടാം. സന്ദര്‍ശനത്തിനൊടുവില്‍ കൊട്ടാരത്തില്‍നിന്നൊരു ചായ കുടിക്കുകയുമാവാം. പാലസിന്റെ പുല്‍ത്തകിടിക്ക് അഭിമുഖമായുള്ള ഗാര്‍ഡന്‍ കഫേയില്‍നിന്ന് ചായകുടിച്ച് കൊട്ടാരത്തിന്റെ പുറംമോടികള്‍ ആസ്വദിക്കാം.
കൊട്ടാരത്തിലെ സ്റ്റേറ്റ് റൂമുകള്‍ കാണാനുള്ള ടിക്കറ്റ് നിരക്ക് അല്‍പം കൂടുതലാണ്. ഒരാള്‍ക്ക് 25 പൗണ്ട്. ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തില്ലെങ്കില്‍ പ്രവേശനം അസാധ്യമാകും.