പൊ ളിറ്റിക്കല്‍ ഇസ്ലാം ലോകത്ത് എവിടെയും ഒരു പ്രശ്‌നമാണ്. ശരിക്ക് പറഞ്ഞാല്‍ ഒരു ഭീഷണി കൂടിയാണ്. ഇത് മനസ്സിലാക്കാതെ നമ്മള്‍ മതേതരത്വവും ബഹുസ്വരതയും പറഞ്ഞു നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒരു പ്രശ്‌നം വരുമ്ബോള്‍ എല്ലാ മുസ്ലീങ്ങളും ഒന്നിക്കുന്നുണ്ടെങ്കിലും എല്ലാ മുസ്ലീങ്ങളും ഒരേ ചിന്താഗതിക്കാരല്ല. ഉദാഹരണത്തിനു മുസ്ലിം ലീഗ് പാര്‍ട്ടിക്കാര്‍ക്ക് നമ്മുടെ ജനാധിപത്യവും പാര്‍ലമെന്റ് രീതിയും ഒക്കെയായി സമരസപ്പെട്ട് സമാധാനപരമായി ജീവിക്കാന്‍ കഴിയും. എന്നാല്‍ ജമാഅത്തേ ഇസ്ലാമിക്കാര്‍ക്ക് പാര്‍ലമെന്റിലോ അസംബ്ലിയിലോ ഭൂരിപക്ഷ തീരുമാനപ്രകാരം നിര്‍മ്മിക്കുന്ന നിയമങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയില്ല. ദൈവത്തിനു മാത്രമേ മനുഷ്യര്‍ക്ക് വേണ്ടിയുള്ള നിയമം നിര്‍മ്മിക്കാന്‍ അധികാരം ഉള്ളൂ എന്നും മനുഷ്യര്‍ക്ക് അതിനുള്ള അധികാരം ഇല്ല എന്നുമാണ് ജമാഅത്തേ ഇസ്ലാമിക്കാരുടെ തീരുമാനം. ഫലത്തില്‍ ജനാധിപത്യ സമ്ബ്രദായത്തിനു ജമാഅത്തേ ഇസ്ലാമിക്കാര്‍ എതിരാണ്. ഇങ്ങനെ മുസ്ലിം ലീഗ് മുതല്‍ താലിബാന്‍,അല്‍ഖൈ്വദ, ഐസിസ് വരെയുള്ള പല വിഭാഗങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് മുസ്ലിം മതം.
പൊളിറ്റിക്കല്‍ ഇസ്ലാം എന്ന് പറഞ്ഞാല്‍ അവര്‍ക്ക് വിശ്വസിക്കാനും ആരാധിക്കാനും ആചരിക്കാനും ജീവിക്കാനും മാത്രമായിട്ട് ഇസ്ലാം മതം പോര. അവര്‍ക്ക് ഇസ്ലാമിസം നടപ്പാക്കാന്‍ രാഷ്ട്രീയാധികാരം കൂടി വേണം. ഇസ്ലാമിസം എന്ന് വച്ചാല്‍ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും ബാധകമാക്കേണ്ട ജീവിതവ്യവസ്ഥയും നിയമവും കൂടി ചേര്‍ന്നതാണ്. അത് അണുകിട വ്യതിചലിക്കാതെ നടപ്പാകണം എന്ന ശാഠ്യമുള്ള താലിബാനികള്‍ മുതല്‍ പോട്ടപ്പാ നമുക്ക് എല്ലാവര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച്
ബഹുസ്വരതയോടെ ഒരുമിച്ച് ജീവിച്ചു പോകാം എന്ന് കരുതുന്ന ലീഗുകാര്‍ വരെയുണ്ട്. എല്ലാവരുടെയും പ്രവാചകന്‍ മുഹമ്മദ് നബിയും ഗ്രന്ഥം ഖുര്‍ആനും ആണ് എന്നേയുള്ളൂ. ഇസ്ലാമിസത്തിന്റെ പ്രയോഗവല്‍ക്കരണത്തില്‍ പല വിഭാഗങ്ങളും പല തട്ടിലാണ്.
മുസ്ലീങ്ങളുടെ ജനസംഖ്യ അധികരിച്ചാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ പണി തുടങ്ങും. സമാധാനക്കാരായ മുസ്ലീങ്ങളുടെ മേല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ മേധാവിത്വം സ്ഥാപിക്കും. അതിനു അബ്ദുള്‍നാസര്‍ മദനിയുടെ പഴയ കാസറ്റുകള്‍ തന്നെ ധാരാളം. മദനി വേണമെന്നില്ല. ഇന്നത്തെ എസ് ഡി പി ഐ യോ പോപ്പുലര്‍ ഫ്രണ്ടോ താലിബാന്റെ ഇന്ത്യന്‍ പതിപ്പ് ആകും. ഈ ഒരു ഭീഷണി എല്ലാ രാജ്യങ്ങളും നേരിടുന്നുണ്ട്. ചൈന പോലും ഈ ഭീഷണിയെ നേരിടാന്‍ നടപടികള്‍ എടുത്ത് വരികയാണ്. ഇസ്ലാം അല്ല നമ്മുടെ ശത്രു, പൊളിറ്റിക്കല്‍ ഇസ്ലാമാണ്. പക്ഷെ ഹിന്ദുക്കള്‍ RSS-s\bpw BJP -യെയും എതിര്‍ക്കുന്നത് പോലെ മുസ്ലീങ്ങള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ എതിര്‍ക്കില്ല. ആ എതിര്‍പ്പില്ലായ്മ മുസ്ലിം ഭീകരവാദത്തിനു മൗനാനുവാദം നല്‍കുന്നത് പോലെയാണ് സംഭവിക്കാറ്. മുസ്ലീങ്ങളെ ലോകം സംശയിക്കാതിരിക്കണമെങ്കില്‍ പൊളിറ്റിക്കല്‍ ഇസ്ലാം തിയറിയെ മുസ്ലീങ്ങള്‍ നിരാകരിക്കണം. അതും നടക്കില്ല. കാരണം ശരീയത്ത് നിയമം ഒഴിവാക്കുന്നതിനു തുല്യം ആയിരിക്കും അത്. ശരിക്ക് പറഞ്ഞാല്‍ ശരീയത്ത് നിയമവും പരിഷ്‌കൃത സമൂഹവും തമ്മിലുള്ള സംഘര്‍ഷം ആണ് ഇന്ന് ലോകത്ത് നടക്കുന്നത്. മറ്റൊരു മതവുമായും ഇമ്മാതിരി ഒരു സംഘട്ടനം ആധുനിക ലോകം അഭിമൂഖീരിക്കുന്നില്ല.
ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയാണ് മതേതരവാദികള്‍ വോട്ടിനു വേണ്ടിയും പുരോഗമന ബുദ്ധിജീവി പരിവേഷം കിട്ടാനും മുസ്ലീങ്ങള്‍ക്ക് എന്തിനും ഏതിനും പിന്തുണ കൊടുക്കുന്നത്. പൗരത്വ നിയമത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. പക്ഷെ ബിജെപി. ഇതിനു നിന്നുകൊടുക്കുന്നില്ല. അതുകൊണ്ട് മാത്രമാണ് മുസ്ലീങ്ങള്‍ക്ക് ബിജെപി.യോട് വിരോധം. മതേതര പാര്‍ട്ടികളുടെ ബിജെപി.വിരോധം മുസ്ലിം വോട്ടിനു വേണ്ടിയാണ്. ശരിക്ക് പറഞ്ഞാല്‍ കേരളത്തില്‍ മുസ്ലീങ്ങള്‍ ഇങ്ങനെ പെരുകുന്നതിന്റെ ആധി എല്ലാ കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് ഹിന്ദുക്കള്‍ക്കും ഉണ്ട്. സ്വകാര്യം എല്ലാ ഹിന്ദുക്കളും ഇത് പറയുന്നുമുണ്ട്. പക്ഷെ പുറത്ത് പറയാന്‍ പേടിയാണ്. നാട്ടില്‍ ആളുകള്‍ ജനം ടിവി കാണുന്നത് തന്നെ പേടിച്ചിട്ടാണെന്ന് എന്നോട് ഒരു സുഹൃത്ത് പറയുകയുണ്ടായി. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും കേരളം പോലെ മുസ്ലിം ജനസംഖ്യ പെരുകിയാല്‍ ആരാണ് പേടിക്കാതിരിക്കുക? പേടിയില്ല എന്ന് ഏതെങ്കിലും ഒരു മതേതരനു നെഞ്ചില്‍ കൈ വെച്ച് പറയാന്‍ കഴിയുമോ? ഈ പേടി ഒരു യാഥാര്‍ഥ്യമാണ്. ഇതിനെ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് പുച്ഛിച്ചിട്ട് കാര്യമില്ല.
ഇന്ത്യയില്‍ നിലവിലെ ഹിന്ദു-മുസ്ലിം അനുപാതം ഇത് പോലെയെങ്കിലും തുടര്‍ന്നാല്‍ മാത്രമേ ഇവിടെ ബഹുസ്വരതയും ജനാധിപത്യവും സമാധാനവും ഒക്കെ നിലനില്‍ക്കുകയുള്ളൂ. ബിജെപി.യും ഞടടഉം ഹിന്ദുക്കളും ഉള്ളതുകൊണ്ടൊന്നും ബഹുസ്വരത ഇല്ലാതാവില്ല. ബിജെപി. - സംഘപരിവാര്‍ എന്നൊക്കെ ഉമ്മാക്കി കാട്ടിയിട്ടും നിലവിളിച്ചിട്ടും എന്താണ് പ്രയോജനം? എന്നാല്‍ പിന്നെ ഈ നിലവിളിക്കുന്ന മുസ്ലീങ്ങള്‍ എങ്കിലും ബിജെപി.ക്ക് ബദല്‍ ആകാവുന്ന കോണ്‍ഗ്രസ്സില്‍ ചേരുമോ? അതും ഇല്ല. ബിജെപി.യെ പേടിക്കുന്നവര്‍ എല്ലാം കോണ്‍ഗ്രസ്സിനു വോട്ട് ചെയ്താല്‍ ബിജെപി.യെ തോല്പിക്കാമല്ലോ. അതിനും തയ്യാറല്ല. അതുകൊണ്ട് ഈ സ്ഥിതിയില്‍ എന്തുകൊണ്ടും ബിജെപി.ഭരിക്കും തുടര്‍ന്നും ഭരിക്കും. നിലവിളികള്‍ താളത്തില്‍ തുടരട്ടെ.