Latest News

നൈസാമലി സമരത്തിനുയര്‍ത്തിയ അതേ ഖുറാന്‍ ഉയര്‍ത്തി പാര്‍ട്ടി സെക്രട്ടറി പറയുകയാണ് ഖുറാനെതിരേ ആരും മിണ്ടരുത്; സുരന്‍ നൂറണാട്ടുകര എഴുതുന്നു

Malayalilife
നൈസാമലി സമരത്തിനുയര്‍ത്തിയ അതേ ഖുറാന്‍ ഉയര്‍ത്തി പാര്‍ട്ടി സെക്രട്ടറി പറയുകയാണ് ഖുറാനെതിരേ ആരും മിണ്ടരുത്;  സുരന്‍ നൂറണാട്ടുകര എഴുതുന്നു

മാനുള്ള സഖാവും ഷെയ്ഖിന്റെ ഖാലിയാരും

നൈ സാമലിയുടെ ജീവിതം നാലു ഘട്ടങ്ങളായിരുന്നു.പ്രാകൃത കമ്മുണിസത്തില്‍ നിന്നാണ് മൊല്ലാക്ക അവനെ കണ്ടെത്തുന്നത് - തന്റെ പിന്‍ഗാമിക്കു വേണ്ട പ്രപഞ്ചശക്തികളുടെ അടയാളങ്ങള്‍ അള്ളാപ്പിച്ച മൊല്ലാക്ക തിരിച്ചറിയുന്നുണ്ട്. വെറും തോര്‍ത്തു മുണ്ടു മാത്രമായിരുന്നു അന്നവന്റെ വേഷം' പാമ്ബുപിടിക്കാന്‍ നടക്കുന്നവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വരികയും തീനും കുടിയും കൊടുത്ത് പുരയിടത്തില്‍ തങ്ങാന്‍ ഇടം കൊടുക്കുകയും ചെയ്തു.ദേശത്തിന്റെ മൊല്ലാക്കയാക്കാന്‍, മകളായ മൈമുനയുടെ മാപ്പിളയാക്കാന്‍ -പ്രാരംഭത്തില്‍ നൈസാമലി മതം വിട്ടു പോകാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്. മുടി വെട്ടാതെ വാങ്ക് വിളിക്കാതെ സ്വപ്നം കണ്ട് നടക്കുന്ന ഒരു കൗമാരക്കാരന്‍ -
അത്തരിന്റെ 'കടവുള്‍ സകായം എം.അത്തരു ഫോട്ടോ ബീഡി കമ്ബനിയില്‍ തൊഴിലാളിയായിട്ടാണ് നൈസാമലിയുടെ രണ്ടാം ജീവിതം ആരംഭിക്കുന്നത്.

പിന്നീടയാള്‍ സ്വന്തമായി ഒരു ബീഡി കമ്ബനി സ്ഥാപിക്കുകയും ഒരു മുതലാളിയാകുകയും ചെയ്യുന്നു'-
'സെയ്യദ് മിയാന്‍ ശെയ്ഖ് തുണൈ 'നൈജാം ഫോട്ടോ പതിനൊന്നാം നമ്ബര്‍ ബീഡി - അതായിരുന്നു നൈസാമിന്റെ ബീഡി കമ്ബനിയുടെ പേര്:ഒരു ബൂര്‍ഷ്വാസിയായിട്ടാണ് നൈസാമലി പെരുന്നാളിന് ഖസാക്കിലെത്തുന്നത്. പച്ചപ്പട്ടു ലുങ്കിയും, കടുംമഞ്ഞ അല്പാക്കു കുപ്പായത്തിനടിയില്‍ ആറു വിരല്‍ നീളം വരുന്ന കലവറ ബെല്‍റ്റും അയാള്‍ക്കുണ്ടായിരുന്നു. ഖസാക്കുകാര്‍ അസൂയയോടെയാണെങ്കിലും അവനെ മതിച്ചു. ഖസാക്കുകാരായവര്‍ക്ക് ചായയും മുറുക്കും ബീഡിയും നൈസാമലി സൗജന്യമായി വാങ്ങി കൊടുത്ത് താന്‍ പ്രതാപിയായ വിവരം അവരെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

രാജാവിന്റെ പള്ളിയില്‍ അയാള്‍ മൈമുനക്കായി കാത്തിരിക്കുമ്ബോള്‍ അവള്‍ ഈ റനോടെ അയാളെ സമീപിക്കുന്നുണ്ട്. നൈസാമലിയുടെ മൂന്നാം ജീവിതം ആരംഭിക്കുന്നത്- മൈമുനായെ ചുക്രുരാവുത്തര്‍ വിവാഹം കഴിക്കുന്നതോടെയാണ്. ആ വിവാഹം നൈസാമ ലി യെ മുറിപ്പെടുത്താന്‍ മൊല്ലാക്ക നടത്തിയ ഒരു കടുംകൈ ആയിരുന്നു. അന്നു രാത്രി നൈസാമ ലി ഖസാക്ക് വിട്ടു. കുറെക്കാലം അയാളെ കുറിച്ച്‌ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് വീണ്ടും അത്തരിന്റ കമ്ബനിയില്‍ തൊഴിലാളിയായിട്ടാണ് നൈസാമലി എത്തുന്നത്. അതിനോടകം നൈസാമലിയുടെ കമ്ബനി പൂട്ടി പോയിരുന്നു. അത്തരിന്റെ കമ്ബനിയില്‍ തൊഴിലാളിയായി മാറിയ നൈസാമലി തുടര്‍ന്ന് ഖസാക്കിലെ ആദ്യ കമ്യുണിസ്റ്റ് ആകുന്നു - യൂണിയന്‍ സ്ഥാപിക്കുന്നു -തൊഴിലാളികളെ സംഘടിപ്പിക്കുന്നു 'ലെനിന്‍ ദിനം ആഘോഷിക്കുന്നു.

' എല്ലാ രാജ്ജിയങ്ങളിലിയ്ം ഒഷപ്പാളികളേ *

- സങ്കടിക്കുവിന്‍ -

എന്നയാള്‍ മുഷ്ടി ചുരുട്ടി വിളിക്കുന്നു.

എന്നാല്‍ അത് മത ധ്വംസനമാണെന്ന് മുസ്ലിം ലേബര്‍ യൂണിയന്‍ അത്തര് മുതലാളിയെ ബോധിപ്പിക്കുന്നുണ്ട്.

നൈസാമലിയെ പിരിച്ചു വിട്ട ശേഷം അത്തരിന്റെ കമ്ബനിയില്‍ പണി മുടക്കം പൊട്ടി പുറപ്പെടുകയും - ഖസാക്കില്‍ തൊഴിലാളി വര്‍ഗ്ഗം പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടത്തുകയും ചെയ്തു. നൈസാമലി സ്റ്റാലിന്റെ ചിത്രവും അതിനൊപ്പം ഖുറാനും ആണ് ഉയര്‍ത്തി പിടിക്കുന്നത്. കാരണം ഖസാക്കിലെ മതത്തിനെതിരല്ല അതെന്ന് ബോധ്യമാക്കേണ്ട ബാധ്യത നൈസാമലിക്കുണ്ടായിരുന്നു. കാരണം സ്റ്റാലിനും മാവോക്കും മാര്‍ക്സിനും ലെനിനും താങ്ങാനാവാത്തത് മതഗ്രന്ഥം താങ്ങും എന്ന് തിരിച്ചറിയാനുള്ള ബുദ്ധി നൈസാമലിക്കുണ്ടായിരുന്നു.

നാലാമത്തെ നൈസാമലിയുടെ ജീവിതം ആരംഭിക്കുന്നത് സ്വയം എടുത്തണിഞ്ഞ മേലങ്കിയായ ഷെയ്ഖിന്റെ കുപ്പായത്തിനകത്താണ്. നൈസാമലിയുടെ ഏറ്റവും സുരക്ഷിതമായ വേഷവും അതായിരുന്നു. മറ്റു മൂന്ന് ഘട്ടങ്ങളിലും അയാള്‍ക്ക് മുന്നില്‍ വന്ന എല്ലാ പ്രതിബന്ധങ്ങളും നാലാമത്തെ ഘട്ടത്തില്‍ അയാള്‍ക്കു മുന്നില്‍ വഴിമാറുകയും, കൂടുതല്‍ അവസങ്ങള്‍ തന്നിലേക്ക് എത്തുന്നതിന് അത് വഴിയൊരുക്കുകയും ചെയ്യുന്നു. ഷെയ്ഖിനെ എല്ലാവരും ഭയക്കുന്നു - ബഹുമാനിക്കുന്നു.'
-
1969 ല്‍ ഒ.വി. വിജയനെഴുതിയ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രമായ ഖാലിയാരില്‍ നിന്നും നമ്മുടെ സഖാക്കള്‍ ഇതേ വരെ മോചനം നേടിയിട്ടില്ല. നിങ്ങള്‍ മതങ്ങളിലേക്ക് പടരുമ്ബോള്‍ ഞങ്ങള്‍ മനുഷ്യരിലേക്ക് പടരും എന്നൊക്കെ ഗീര്‍വാണം മുഴക്കാറുണ്ടെങ്കിലും മത പ്രീണനം നടത്തിയാണ് ഇടതുപക്ഷത്തിന്റെ യാത്രകളെല്ലാം ' നൈസാമലി സമരത്തിനു യര്‍ത്തിയ അതേ ഖുറാന്‍ ഉയര്‍ത്തി പാര്‍ട്ടി സെക്രട്ടറി പറയുകയാണ്- ഖുറാനെതിരേ ആരും മിണ്ടരുത്.

ഷംസീര്‍ ചാനല്‍ സ്റ്റു്ഡിയോയിലിരുന്ന് ലജ്ജയില്ലാതെ പറയുന്നു 'സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന മതമാണ് ഇസ്ലാം -
അങ്ങനെയാണ് ഈമാനുള്ള സഖാവ് ഉണ്ടാകുന്നത്.

Suran Nooranattukara writes about naisamali strike

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES