പെണ്ണ് കേസ് വന്നാല്‍ ഏത് സര്‍ക്കാരിന്റെ ക്രെഡിബിലിട്ടിയും അതില്‍ തൂക്കി മാത്രം വിലയിരുത്താം എന്നതാണ് അവസ്ഥ; ഉമ്മന്‍ ചാണ്ടിയുടെ കാലത്തും ഇത് തന്നെ ആയിരുന്നു സ്ഥിതി; ക്ലിപ് വന്നോ എന്ന് ചോദിച്ചു അലമുറയിടുന്ന ആബാലവൃദ്ധം ജനങ്ങളും ഉള്ള നാട്ടില്‍ ആണ് നമ്മള്‍ സ്ത്രീ സുരക്ഷയെ കുറിച്ച്‌ സംസാരിക്കുന്നത്: പ്രവീണ്‍ രവി എഴുതുന്നു

Malayalilife
പെണ്ണ് കേസ് വന്നാല്‍ ഏത് സര്‍ക്കാരിന്റെ ക്രെഡിബിലിട്ടിയും അതില്‍ തൂക്കി മാത്രം വിലയിരുത്താം എന്നതാണ് അവസ്ഥ; ഉമ്മന്‍ ചാണ്ടിയുടെ കാലത്തും ഇത് തന്നെ ആയിരുന്നു സ്ഥിതി; ക്ലിപ് വന്നോ എന്ന് ചോദിച്ചു അലമുറയിടുന്ന ആബാലവൃദ്ധം ജനങ്ങളും ഉള്ള നാട്ടില്‍ ആണ് നമ്മള്‍ സ്ത്രീ സുരക്ഷയെ കുറിച്ച്‌ സംസാരിക്കുന്നത്: പ്രവീണ്‍ രവി എഴുതുന്നു

രു പെണ്ണ് ഒരു കേസില്‍ പെട്ടാല്‍ പ്രത്യേകിച്ച്‌ മലയാളിയുടെ സൗന്ദര്യ ബോധത്തിനകത്ത് നില്‍ക്കുന്ന ഒരു പെണ്ണാണ് എങ്കില്‍ അവളുടെ ജാതകം വരെ തപ്പി അവനവന്റെ ലൈംഗിക ദാരിദ്ര്യം തീരുന്ന വരെ പരദൂഷണം പറയാതെ മലയാളിക്ക് ഒരു സമാധാനവും ഇല്ല. കേരളത്തില്‍ ജീവിക്കുന്ന മലയാളികളാണ് ലോകത്ത് ഏറ്റവും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വര്‍ഗ്ഗം എന്ന് തോന്നുന്നു. പ്രായ ഭേദമില്ലാതെ എല്ലാവരും ഇതിന്റെ പുറകെ ആണ്. പെണ്ണ് കേസ് വന്നാല്‍ ഏത് സര്‍ക്കാരിന്റെ ക്രെഡിബിലിട്ടിയും അതില്‍ തൂക്കി മാത്രം വിലയിരുത്താം എന്നതാണ് അവസ്ഥ. ..

കഴിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ കാലത്തും ഇത് തന്നെ ആയിരുന്നു സ്ഥിതി.. ക്ലിപ് വന്നോ എന്ന് ചോദിച്ചു അലമുറയിടുന്ന ആബാലവൃദ്ധം ജനങ്ങളും ഉള്ള നാട്ടില്‍ ആണ് നമ്മള്‍ സ്ത്രീ സുരക്ഷയെ കുറിച്ച്‌ സംസാരിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം .. പെണ്ണ് കേസില്‍ കുടുങ്ങിയാല്‍ എല്ലാം തീര്‍ന്നു എന്നു കരുതുന്ന രാഷ്ട്രീയക്കാര്‍, സിനിമക്കാര്‍.. എന്നാല് ഇതൊക്കെ വേണ്ടന്നു വക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ, അതും ഇല്ല.. അമ്മയും പെങ്ങളും ഒഴിച്ച്‌ ബാക്കി എല്ലാ പെണ്ണുങ്ങളും വെറും ചരക്കുകള്‍ ആണ് നമ്മള്‍ക്ക്.. സ്വന്തം മനസ്സില്‍ ഈ വിധം ചിന്തകള്‍ ഉള്ളതുകൊണ്ട് ആണ് സ്വന്തം വീട്ടിലെ പെണ്ണുങ്ങളോട് പുറത്തിറങ്ങുമ്ബോള്‍ ഷാള്‍ ഇടണം ഇറക്കുമുള്ള സ്‌കേര്‍ട്ട് ഇടണം എന്നൊക്കെ പറഞ്ഞ് അലമുറയിടുന്നത്, മറ്റുള്ളവരും തന്നെ പോലെ ആണ് എന്ന് അറിയാവുന്ന മലയാളി പുരുഷു മണ്ടനല്ല.

സ്ത്രീകളെ നോക്കരുത് സൗന്ദര്യം ആസ്വദിക്കാന്‍ പാടില്ല എന്നൊന്നും അല്ല പറയുന്നത്.. പക്ഷേ എന്തിലും ഏതിലും എപ്പോഴും ലൈംഗികത മാത്രം കാണുന്നത് ഒരു മാനസിക രോഗം ആണന്നു തിരിച്ചറിയുക ആണ് വേണ്ടത്. സൗന്ദര്യമുള്ള നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ത്രീകളെ കണ്ടാല്‍, അവരുടെ നഗ്നത കണ്ടാല്‍ ലൈംഗിക വികാരം ഉണ്ടാവാന്‍ സാധ്യതയുണ്ട്, അതിലും തെറ്റില്ല, പക്ഷേ നിങ്ങള്‍ക്ക് ലൈംഗിക താത്പര്യം തോന്നിയതുകൊണ്ടു അവള്‍ മോശം ആണ് എന്ന് കരുതുന്ന നിലപാടാണ് പ്രശ്നം.. നിങ്ങള്‍ക്ക് ഉണ്ടാകുന്ന വികാരത്തിന് അവള് തെറ്റുകാരി അല്ല.. നിങ്ങളുടെ പ്രശ്നം നിങ്ങളുടെ മാത്രം പ്രശ്നമാണ്..

ടീനേജ് കുട്ടികളുടെ കാര്യം ആണ് ഏറ്റവും കഷ്ടം. ലൈംഗിക താത്പര്യം ഏറ്റവും തീക്ഷ്ണമായി വരുന്ന സമയത്ത് എതിര്‍ ലിംഗത്തില്‍ പെട്ട ആരെങ്കിലും ആയി ഇടപെട്ടാല്‍ അപ്പൊള്‍ വരുന്ന സദാചാര പൊലീസും കോണ്‍വെന്റ് സ്‌കൂള്‍ ചട്ടങ്ങളും കൂടി അവന്റെ അല്ലങ്കില്‍ അവളുടെ ഏറ്റവും സ്വീറ്റ് ആയ കാലം നശിപ്പിക്കുന്നു. പിന്നീട് വലുതാകുന്ന ഇവനും ഇവളും ഏറ്റവും വലിയ സദാചാര പൊലീസ് ആയി അടുത്ത തലമുറയുടെ നെഞ്ചത്ത് കയറുന്നു.. റാഗിങ് പോലെ ഇതിങ്ങനെ തുടരുന്നു. ഇതിനൊക്കെ എന്നാണോ ഒരു പരി ഹാരം.

Read more topics: # Praveen ravi note women case
Praveen ravi note women case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES