Latest News

തൂക്കുപാലം

Malayalilife
തൂക്കുപാലം

തൂക്കുപാലത്തിൻ
തുടലിൽ തൊട്ടു
തൂക്കനെ നോക്കി
ഭയന്നു പോയി.
ആറ്റൊഴുക്കിൻ്റെ
അടിയൊഴുക്കീന്നാരോ-
ഉയർന്നു വരുന്ന പോലെ
തൂക്കുപാലത്തിനെ
താങ്ങികൊണ്ട്
തൂക്കനെ നോക്കുന്നെ-
നിക്കു നേരേ.
മൂക്കിന്നൊഴുകുന്നു
ആറ്റൊഴുക്ക്
നാക്കിന്നു വീഴുന്നു
തീ ച്ചുവപ്പ്.
ചോര നിറഞ്ഞ
ചുവന്ന കണ്ണിൽ
ചോദ്യങ്ങളൊക്കെ
ചുവന്നു നില്പു.
പാലം ബലക്കാൻ
കുരുതിയിട്ട
പാവം പഴങ്കഥ 
ഓർമ്മ വന്നു.
കടപ്പാട്: പോതു പാറ മധുസൂദനൻ

Read more topics: # Poem thukkupalam
Poem thukkupalam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക