ദരിദ്രയില്ലത്തെ
ചരിത്ര സമ്പത്ത്
ചവച്ചു തിന്നൊരു
ചരിത്രകാരനും
ചരിത്രമില്ലാത്ത
മികച്ച സമ്പത്ത്
ചരിത്രമാക്കിയ
ദരിദ്രവാസിയും
ഒരു കഴുതയ്ക്ക്
ഇടം വലം നിന്ന്
ഇടവഴിക്കുന്ന്
കയറി പോകവെ
കഴുത ചോദിച്ചു
ഇതിലൊരുത്തനെ
ചുമന്നിടാം ഞാൻ
മിടുക്കനല്ലാത്തോൻ
മുകളിൽ കയറണം
കുറച്ചു ചിന്തിച്ച്
മിടുക്ക ഭാവത്തിലിരുവരും
വഴിതെളിച്ചു കൊണ്ട്
നടന്നു പോകവെ
കഴുത ചോദിച്ചു
മിടുക്കനായ വനെടുക്കുമോ
എന്നെ
ഇടവഴി കുന്നിലിരു വരും ചേർന്ന്
കഴുതയെ പൊക്കി
ചുമലിൽ വച്ചിട്ട്
കഴുക ഴായെന്ന്
വഴി നടക്കുമ്പോൾ
കഴുത ചോദിച്ചു
കഴുതയെ കണ്ടാൽ
തിരിച്ചറിയുമോ
കടപ്പാട് : പോതുപാറ മധുസൂദനൻ