Latest News

'ഞാന്‍ ശരീരമല്ല, മനസ്സുമല്ല; ശരീരത്തെ ചലിപ്പിക്കുന്ന ഊര്‍ജ്ജമാണ്'; മരണം ശരീരത്തിന് മാത്രം, ജീവന് മരണമില്ല; പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നു; ഇന്ത്യന്‍ മിത്തോളജിയില്‍ ബോധമുള്ള ഊര്‍ജം ശിവനും ശക്തിയുമാണ്; പുനര്‍ജന്മത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് നടി ലെന 

Malayalilife
'ഞാന്‍ ശരീരമല്ല, മനസ്സുമല്ല; ശരീരത്തെ ചലിപ്പിക്കുന്ന ഊര്‍ജ്ജമാണ്'; മരണം ശരീരത്തിന് മാത്രം, ജീവന് മരണമില്ല; പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നു; ഇന്ത്യന്‍ മിത്തോളജിയില്‍ ബോധമുള്ള ഊര്‍ജം ശിവനും ശക്തിയുമാണ്; പുനര്‍ജന്മത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് നടി ലെന 

നുഷ്യജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള തന്റെ വേറിട്ട ചിന്തകള്‍ തുറന്നുപറഞ്ഞ് പ്രേക്ഷകരെ പലപ്പോഴും അമ്പരപ്പിച്ചിട്ടുള്ള താരമാണ് നടി ലെന. പലപ്പോഴും ലെനയുടെ ഇത്തരം തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാറുമുണ്ട്, ട്രോളുകള്‍ക്ക് കാരണമാകാറുമുണ്ട്. ഇപ്പോഴിതാ പുനര്‍ജന്മത്തെക്കുറിച്ചും മരണത്തെക്കുറിച്ചും താരം പങ്കുവെച്ച പുതിയ ചില കാഴ്ചപ്പാടുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 

മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ നമുക്ക് മരണമില്ലെന്നുമാണ് ലെന പറയുന്നത്. സുജിത് ഭക്തന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം. 

പുനര്‍ജന്മത്തെക്കുറിച്ച് തനിക്ക് ഒരുപാട് കാഴ്ചപ്പാടുകളുണ്ടെന്ന് ലെന വ്യക്തമാക്കുന്നു. 'നമ്മുടെ കാഴ്ചപ്പാടാണ് നമ്മള്‍ അനുഭവിക്കുന്ന ജീവിതം. നമ്മള്‍ പച്ചക്കണ്ണട വച്ചാല്‍ എല്ലാം പച്ചയായും, പിങ്ക് കണ്ണട വച്ചാല്‍ എല്ലാം പിങ്ക് നിറത്തിലും കാണാം. അതുകൊണ്ട് ഞാന്‍ ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണടകള്‍ മാറ്റിനോക്കാറുണ്ട്. 

ജീവിതത്തെ പരമാവധി വ്യത്യസ്തമായ കാഴ്ചപ്പാടുകളോടെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതാണ് ശരിയെന്ന് പറഞ്ഞ് ഒന്നിനും പിന്നാലെ ഞാന്‍ ഫിക്‌സ്ഡ് ആയി പോകാറില്ല. ഓരോ ജാലകത്തിലൂടെയും ബാല്‍ക്കണിയിലൂടെയും നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ വ്യത്യസ്തമായിരിക്കും, അത്രയേ ഉള്ളൂ വ്യത്യാസം,' ലെന പറഞ്ഞു. 

മരണത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍, മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണെന്നാണ് ലെനയുടെ മറുപടി. 'ഈ ശരീരമാണ് മരിക്കുന്നത്, നിങ്ങളല്ല. അതുകൊണ്ട് നിങ്ങള്‍ക്ക് മരണമില്ല. നിങ്ങള്‍ ഈ ശരീരത്തിലൂടെ ജീവിക്കുന്നു എന്ന് മാത്രം. ശരിക്കും ഞാന്‍ ആരാണ്? ഞാന്‍ എന്റെ ശരീരമല്ല, എന്റെ മനസുമല്ല. ശരീരത്തെയും മനസ്സിനെയും ചലിപ്പിക്കുന്ന ജീവനാണ് ഞാന്‍. ബോധമുള്ള ഈ ഊര്‍ജ്ജത്തെയാണ് ജീവന്‍ എന്ന് പറയുന്നത്. 

 ഇന്ത്യന്‍ പുരാണങ്ങളില്‍ പറയുന്ന ശിവനും ശക്തിയുമാണ് ഈ ബോധമുള്ള ഊര്‍ജ്ജം. ശക്തിയാണ് ഊര്‍ജ്ജം, അതാണ് ജീവിതത്തെ രൂപപ്പെടുത്തുന്നത്. നമ്മള്‍ 'ഞാന്‍' എന്ന് പറയുന്നത് ഈ ജീവനെയാണ്. ഞാന്‍ ജീവനാണെങ്കില്‍ പിന്നെ എനിക്ക് എങ്ങനെ മരിക്കാന്‍ സാധിക്കും? ജീവന് മരണമില്ല. ഈ ജീവന്‍ ശരീരത്തെയും മനസ്സിനെയും വിട്ടുപോകുമ്പോഴാണ് ശരീരം മരിച്ചു എന്ന് പറയുന്നത്. അതുകൊണ്ട് മരണം ശരീരത്തിന് മാത്രമാണ്, ശരീരത്തിന് മരണത്തെ വലിയ ഭയവുമാണ്,' ലെന വ്യക്തമാക്കി.

Read more topics: # ലെന.
Actress lena about reincarnation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES