തന്റെ പ്രിയതമ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. സുചിത്രയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ. 'പുഞ്ചിരി, കരുത്ത്, ദയ... നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങള്‍ക്കും... ജന്മദിനാശംസകള്‍ എന്റെ പ്രണയമേ'.- എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
സുചിത്രയോടൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. ഫാന്‍സും സിനിമാ ലോകത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധിയാളുകളാണ് സുചിത്രയ്ക്ക് ആശംസകളുമായി എത്തുന്നത്.തരുണ്‍ മൂര്‍ത്തി, മനോജ് കെ ജയന്‍, ശ്വേത മേനോന്‍, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങി നിരവധി പേരാണ് സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. 1988 ഏപ്രില്‍ 28നായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം.
സുചിത്ര മോഹന്‍ലാലിനും മകള്‍ വിസ്മയക്കും ഒപ്പമുളള ചിത്രവും ജൂഡ് ആന്തണി ജോസഫ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് കുറിച്ചത് ഇങ്ങനെയാണ്.
പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട സുചി ചേച്ചി. ചേച്ചിയുടെ അനിയന്‍ ആയിരിക്കുന്നതിലെ സന്തോഷം എനിക്ക് പറഞ്ഞ് അറിയിക്കാന്‍ കഴിയില്ല. അത്രയും അമൂല്യമായ വ്യക്തിത്വമാണ് ചേച്ചിയുടേത്. ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ, ഒരു അടിപൊളി ജന്മദിനം ആശംസിക്കുന്നു. എല്ലാവര്‍ക്കും ഒരു പ്രചോദനമായിരിക്കാനും, ഒപ്പം കൂടുതല്‍ കൂടുതല്‍ ഹോബികള്‍ കണ്ടെത്താനും ചേച്ചിക്ക് കഴിയട്ടെ. ലവ് യു ചേച്ചി'' ജൂഡ് ആന്തണി ജോസഫ് കുറിച്ചു.