ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകനായ വിനു വി ജോണ്‍ വിവാദ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. പ്രകോപനത്തിന് കാരണമായി മാറിയിരിക്കുന്നത് വിനു വി ജോണിന്റെ എളമരം കരീമിന് എതിരായ പരാമര്‍ശമാണ്. , വിനു വി ജോണിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എന്നാൽ ഇപ്പോൾ സംഭവത്തില്‍ വിനു വി ജോണിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അധ്യാപിക ബെറ്റിമോള്‍ മാത്യു.
ശ്ശോ. സാംസ്‌കാരിക കുട്ടിമാരെവിടെ. യാദൃച്ഛികമായി fb ല്‍ കയറിയതാ ഇന്നലെ ഒരു ഐ എന്‍ ടി യു സി നേതാവ് പൂട ശേഖരന്‍ തുടങ്ങി വച്ചതാണ്.. ഇന്നായപ്പോള്‍ കേരളത്തെക്കുറിച്ചും സ്വന്തം മണ്ഢലത്തെക്കുറിച്ചും ചിന്തിക്കാന്‍ നേരമില്ലെന്നു പ്രഖ്യാപിച്ച ആഫ്രിക്കന്‍ അന്‍വര്‍ വരെ കളത്തിലിറങ്ങിയിരിക്കുന്നു. എന്തിനാന്നല്ലേ;. വിനു.വി.ജോണിനെ ശരിയാക്കണം.. അയാളുടെ പൂട പറിക്കണം.. !
ഇനി ഈ കശ്മലനെ ശരിയാക്കാന്‍ സാംസ്‌കാരിക കുട്ടിമാര്‍ കൂടി ഇറങ്ങിയാല്‍ മതി.. അവര്‍ അണിയറയില്‍ അരയും തലയും മുറുക്കുകയും കാപ്‌സ്യൂള്‍ വിഴുങ്ങുകയുമാവും. ഉടനെ വരില്ലേ ഈ വഴി . ആ വചനങ്ങള്‍ക്കായി കട്ട വെയ്റ്റിംഗ് ആണ്. മീഡിയ വണ്‍ പൂട്ടാതിരിക്കാന്‍ ഗര്‍ജ്ജിച്ച നേതാക്കളൊക്കെ പാവം വിനു വി ജോണിനെ രക്ഷിക്കാനും എന്തേലുമൊക്കെ മൊഴിയണം പ്ലീസ് .. അതോ നിങ്ങളെല്ലാം ചന്ദ്രശേഖരന്മാരോ. വിനു വി ജോണിനൊപ്പം ; മാധ്യമ പ്രവര്‍ത്തനത്തിലെ ധീരതയ്‌ക്കൊപ്പം.