സ്ത്രീപക്ഷവാദികളുടെ ടീമിലുള്ള രേവതി സമ്പത്ത് തന്നെ അബ്യൂസ് ചെയ്ത 14 പേരുടെ നീണ്ട പട്ടിക ഇട്ടതോടെ ഇടത് ടീംസ് എല്ലാം ഓഫ് സ്റ്റേജാണ്; പണിക്കരുടെ പോസ്റ്റിലെ റേപ്പ് ജോക്ക് പരതി ബഹിഷ്‌കരണവുമായി ഇറങ്ങിയ എല്ലാം വായില്‍ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
സ്ത്രീപക്ഷവാദികളുടെ ടീമിലുള്ള രേവതി സമ്പത്ത്   തന്നെ അബ്യൂസ് ചെയ്ത 14 പേരുടെ നീണ്ട പട്ടിക ഇട്ടതോടെ ഇടത് ടീംസ് എല്ലാം ഓഫ് സ്റ്റേജാണ്; പണിക്കരുടെ പോസ്റ്റിലെ റേപ്പ് ജോക്ക് പരതി ബഹിഷ്‌കരണവുമായി ഇറങ്ങിയ എല്ലാം വായില്‍ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

ണിക്കരുടെ പോസ്റ്റില്‍ മാന്തിയെടുത്ത റേപ്പ് ജോക്കിന്റെ പേരില്‍ ചാനല്‍ ബഹിഷ്‌കരണമൊക്കെ ആഹ്വാനം ചെയ്ത പ്രമുഖ വക്കീലും ടീംസും സകലമാന ഫ്രോഡ് സ്ത്രീപക്ഷവാദികളും ഓഫ് സ്റ്റേജാണ്. ആ ഓഫ് സ്റ്റേജ് മുങ്ങലിനൊരു കാരണമുണ്ട്. അവരുടെയൊക്കെ ടീമിലുള്ള രേവതി സമ്ബത്ത് എന്ന ജൂനിയര്‍ നടി പതിനാലുപേരുടെ നീണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ട്.

അവരെ സെക്ഷ്വലി - വെര്‍ബലി - മെന്റലി ആയിട്ടൊക്കെ അബ്യൂസ് ചെയ്ത ആ പതിനാലു പേരില്‍ പ്രമുഖ നടനുണ്ട്, അവാര്‍ഡു നേടിയ സംവിധായകനുണ്ട് , സീരിയല്‍ ആര്‍ട്ടിസ്റ്റുണ്ട്, പൊലീസ് ഓഫീസറുണ്ട് , ഒടുവില്‍ ബോബനും മോളിയിലെയും പോലെ ഏത് ഫ്രെയിമിലുമുള്ള നായയ്ക്ക് സമാനം പീഡനങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്ത അവിഭാജ്യ ഘടകമായ ഒരു ഡി വൈ എഫ് ഐ സഖാവുമുണ്ട്.

പച്ചയ്ക്ക് ഇത്രയും പ്രമുഖരുടെ പേരു വിവരം കൂട്ടത്തിലുള്ള ഒരുവള്‍ വിളിച്ചു പറഞ്ഞിട്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചോ ? ഏതെങ്കിലും സാംസ്‌കാരിക നായകന്‍ ഇതിനെതിരെ കമാന്നൊരക്ഷരം മിണ്ടിയോ ? ഏതെങ്കിലും സ്ത്രീപക്ഷവാദി ഈ ലിസ്റ്റിലെ പ്രമുഖന്മാരില്‍ ഒരുവനെതിരെ എന്തെങ്കിലും ബഹിഷ്‌കരണം ആഹ്വാനം ചെയ്‌തോ ? ഇല്ല ! അതാണ് സ്ത്രീസുരക്ഷയ്ക്ക് വന്മതിലു കെട്ടിയ കേരളത്തിലെ നവോത്ഥാനം.

ഇടതുപക്ഷ സഹയാത്രികയായ ഒരുവളെ പീഡിപ്പിച്ച ആ പതിനാലു പേരില്‍ പേരിനെങ്കിലും പ്രമുഖനായ ഒരു കോണ്‍- ബിജെപി നടനോ സംവിധായകനോ ഒന്നും വേണ്ട അവസാനമുള്ള വാര്‍ഡ് മെമ്ബര്‍ എങ്കിലും വലതനായിരുന്നെങ്കില്‍ എന്തായിരുന്നേനേ അവസ്ഥ ? ഞങ്ങടെ സ്വന്തം കുട്ടിയെ ഞങ്ങടെ സ്വന്തം പാളയത്തിലുള്ളവര്‍ പീഡിപ്പിക്കുമ്ബോള്‍ ആ പീഡനം ഒരു പീഡനമേയല്ല പുള്ളേ? റേപ്പ് ജോക്ക് ആഘോഷിച്ച ഒറ്റ ഒരെണ്ണം യഥാര്‍ത്ഥ റേപ്പിനെ കണ്ടിട്ടില്ല. പതിനേഴു പേര്‍ മീ റ്റു ആരോപണമുന്നയിച്ചതിന്റെ പേരില്‍ തമിഴനായ വൈരമുത്തുവിനെതിരെ കാഹളം മുഴക്കിയ ഒറ്റയെണ്ണത്തിനെയും പതിനാലു പേരുകള്‍ അക്കമിട്ടു നിരത്തിയ രേവതിയുടെ പോസ്റ്റിനു കീഴെ കാണുന്നേയില്ല.

വലതുപക്ഷത്ത് എന്ത് അനീതി കണ്ടാലും സൂര്യനസ്തമിക്കുന്നതിനു മുമ്ബേ പോസ്റ്റിട്ടു പ്രതികരിക്കുന്ന പേരടി സഖാവ് ഷൈലന്റാണ്. ഉണ്ണി മുകുന്ദന്റെ ഹനുമാന്‍ ജയന്തി പോസ്റ്റില്‍ വെറുതെ വന്ന് ചൊറിഞ്ഞ കീഴാറ്റൂര്‍ മൗനത്തിലാണ്. രമ്യാ ഹരിദാസ് എംപിയെ ട്രോളി പേരെടുക്കാന്‍ ശ്രമിച്ച ഇര്‍ഷാദിനെയും കാണാനില്ല. കാരണം പട്ടികയിലുള്ള പ്രമുഖരില്‍ ഭൂരിഭാഗവും ഇടതരാണ്. സിദ്ദിഖ്, ആഷിഖ് മാഹി, ഷിജു, പാദുഷ്, ഷനൂബ്, തുടങ്ങിയ പേരുകള്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടതുമാണ്. അപ്പോള്‍ ഷൈലന്റാവാതെ എന്ത് ചെയ്യും ?

2019 ല്‍ മീ റ്റൂ കൃാമ്ബയിന്റെ ഭാഗമായി രേവതി സിദ്ദിഖിന്റെ പേര് ആരോപിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച്‌ സിദ്ദിഖില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടുവെന്നും ഫേസ് ബുക്ക് പോസ്റ്റ് ചെയ്തതാണ്. എന്നിട്ട് ആ നടനെതിരെ എന്തെങ്കിലും നടപടി , ( നടപടി പോട്ടെ, കാരണം പീഡനാരോപിതനായ സഖാവ് ഷൊര്‍ണൂര്‍ എം.എല്‍ എ ആയിരുന്ന നാടാണ് ) അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലെ പ്രതിഷേധം / ബഹിഷ്‌കരണം നടന്നോ ? ഒന്നുമില്ല. !

നദിയെന്ന പീഡോഫീല്‍ മുതല്‍ സജിതാ മഠത്തിലിന്റെ ഭര്‍ത്താവ് റൂബിന്‍ ഡിക്രൂസ് വരെ മീ റ്റൂ ആരോപണത്തില്‍ പെട്ടവരാണെങ്കിലും തലയ്ക്ക് മീതേയുള്ള ചെങ്കൊടി സംരക്ഷണമൊരുക്കുന്നതിനാല്‍ അവന്മാരെല്ലാം പൊതു സമൂഹത്തില്‍ മാന്യന്മാരാണ്. ഒരു പോസ്റ്റിലെ ഇല്ലാത്ത റേപ്പ് ജോക്ക് പരതി ബഹിഷ്‌കരണവുമായി ഇറങ്ങിയ എല്ലാം വായില്‍ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്. ഇതാണ് പ്രബുദ്ധ കേരള ഇതാണ് നെന്മയുള്ള കേരളം?

Anju parvathy prabheesh note about revathy sampath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES