നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ഇന്ത്യന്‍ സ്‌ത്രീകളുടെ നിത്യേനയുള്ള ആചാരങ്ങളുടെ ഭാഗം മാത്രമല്ല മറിച്ച് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് .സിന്ദൂരം ഒഴിവാക്കുന്നത് ദുഖത്തിന്റെയും വൈധവ്യത്തിന്റെയും ദുസൂചനയാണ് നല്‍കുന്നത്.ഇന്ത്യയില്‍ ഓരോ പ്രദേശത്തും സിന്ദൂരവും അത് തൊടുന്ന രീതിയും വ്യത്യസ്‌തമാണ്. നമുക്ക് വീട്ടില്‍ തന്നെ സിന്ദൂരം ഉണ്ടാക്കാവുന്നതാണ് .അതിന് ആവശ്യമായത് എന്തൊക്കെയാണെന്ന് നോക്കാം
ശുദ്ധമായ മഞ്ഞള്‍പൊടി 100 ഗ്രാം
ചെറുനാരങ്ങാനീര് 5 നാരങ്ങയുടെ നീര്
തയ്യാറാക്കുന്ന വിധം..
ആദ്യം ചേരുവകളെല്ലാം നന്നായി പൊടിക്കുക. ശേഷം നാരങ്ങാനീരിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം.
പത്തുമിനിട്ടോളം ഇളക്കുക. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് ഒരു തട്ടത്തില്‍ തട്ടി വെയിലത്ത് ഉണക്കാന്‍ വയ്ക്കുക
ഇപ്രകാരം അഞ്ചോ ആറോ ദിവസം വരെ ഉണക്കുക. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിക്കാവുന്നതാണ്. ശേഷം ഉപയോഗിക്കുക.