പതിനെട്ടാം നൂറ്റാണ്ടിലാണ് ടാറ്റു എന്ന വാക്ക് പിറന്നത്. സസ്യങ്ങളില്‍ നിന്നുമെടുക്കുന്ന നിറങ്ങള്‍ ഉപയോഗിച്ചായിരുന്നു പച്ചകുത്തിയിരുന്നത്. ഇത് മാഞ്ഞ് പോവാതിരിക്കാന്‍ മൃഗങ്ങളുടെ അസ്ഥി, മുള്ള് എന്നിവ ഉപയോഗിക്കാറുണ്ട്. പ്രകൃതിദൃശ്യങ്ങള്‍, മൃഗങ്ങളുടെ രൂപങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയൊക്കെ പച്ച കുത്താറുണ്ട്. ഇന്ന് യുവാക്കള്‍ക്കിടയില്‍ ഏറ്റവും ട്രന്‍ഡ് ആയിട്ടുള്ള ഒന്നാണ് പച്ചക്കുത്തല്‍. നല്ല സുഹൃത്തുക്കള്‍ മാത്രമല്ല ഭാര്യയപം ഭര്‍ത്തവും വരെ സ്വന്തം ശരീരത്തില്‍ പച്ചക്കുത്തുന്നുണ്ട്. ഇതിനു ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.
പച്ചകുത്തല്‍
ശരീരത്തില്‍ മനോഹരമായി ചിത്രങ്ങള്‍ കോറിയിടുന്ന രീതിയാണ് പച്ചകുത്തല്‍. ലോക വ്യാപകമായി ഇത് നിലനില്‍ക്കുന്നു ഉള്‍പ്രദേശങ്ങളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗക്കാര്‍ മുതല്‍ അള്‍ട്രാ മോഡേണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ വരെ പച്ചകുത്തുന്നു ചില ഗോത്ര വര്‍ഗക്കാരുടെ ആചാരംകൂടിയാണ് പച്ചകുത്തല്‍. പച്ചകുത്തലിനെക്കുറിച്ച് ചരിത്രപരമായ രേഖകള്‍ ലഭിച്ചിട്ടില്ല എങ്കിലും പുരാതനകാലത്ത് ശരീരം ചായം പൂശിയിരുന്നു. ആ ശീലമാകാം പിന്നീട് പച്ചകുത്തലായി മാറിയതെന്ന് കരുതപ്പെടുന്നു.