സ്ത്രീസൗന്തര്യത്തിന് മാറ്റ് കൂട്ടുന്ന ഒന്നാണ് കോശ സംരക്ഷണം എന്നാല്‍ ഈറന്‍ മുടി കെട്ടിവയ്ക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തെ തന്നെ അത് ബാധിക്കും . ഈറന്‍ മുടി കെട്ടിവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷങ്ങളും വലുതാണ് .
നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതിലൂടെ മുടിയുടെ വേരുകള്‍ എല്ലാം ദുര്‍ബലമാകുകയും മുടികൊഴിച്ചില്‍ ഉണ്ടാകുകയും ചെയ്യുന്നു . നനഞ്ഞ മുടി ചീകുന്ന ശീലമുളളവരാണെങ്കില്‍ പെട്ടന്ന് തന്നെ മുടിയില്‍ ജട പിടിക്കുന്നതോടൊപ്പം പൊട്ടിപ്പോകാനും ഇടയുണ്ട് . കൂടാതെ മുടി ദുര്‍ബലമാകുമ്പോള്‍ പകുതി വച്ച് തന്നെ പൊട്ടിപ്പോകാനും അറ്റം പിളരാനും സാധ്യതയേറെയാണ് .
ഇത് മുടിയുടെ സ്വാഭാവിക സൗന്തര്യത്തെ തന്നെ ആകമാനം ബാധിക്കുകയും കൂടാതെ താരനുണ്ടാകാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കഷണ്ടി വരുവാനും മുടിയുടെ ബലം കുറയാനും ഇടയുണ്ട് . തലയോടില്‍ ഉണ്ടാകുന്ന ചൊറിച്ചിലും അണുബാധയും ഇത് കാരണം ഉണ്ടാകാനും ഇടയുണ്ട് . അതുകൊണ്ട് തന്നെ മുടി നല്ല പോലെ ഉണങ്ങിയതിന് ശേഷം മാത്രം കെട്ടിവയ്ക്കുക .