ബോളിവുഡ് താര സുന്ദരിയും നടി ശ്രീദേവിയുടെ മകളുമായ ജാന്‍വി കപൂര്‍ ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്. സാരിയുടുത്ത് കൊച്ചിയില്‍ ചുറ്റികറങ്ങുന്ന നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമാ ചിത്രീകരണത്തിനെത്തിയ ജാന്‍വി ഇടവേളയില്‍ കൊച്ചിയില്‍ ചുറ്റിക്കറങ്ങിയ ദൃശ്യങ്ങളാണ് പങ്കുവച്ചത്. ജൂത തെരുവ്, തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. നടന് റോഷന് മാത്യുവും ജാന്വിക്കൊപ്പമുണ്ടായിരുന്നു.
വെള്ളനിറത്തിലുള്ള സാരിയാണ് ജാന്‍വി ഉടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ നടി പങ്കുവച്ചതിന് പിന്നാലെ കമന്റ് ബോക്സ് മലയാളികള്‍ കൈയടക്കി. ഇതിനിടെ കേരളയാത്ര നന്നായി ആസ്വദിക്കുന്നുണ്ടല്ലോയെന്ന് ജാന്‍വിയുടെ പിതാവ് ബോണി കപൂറും കമന്റ് ചെയ്തിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാവുന്ന 'പരം സുന്ദരി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ജാന്‍വി കൊച്ചിയിലെത്തിയത്.