Latest News

നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി.

Malayalilife
 നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി.

നാല് വയസുകാരിയെ ലൈം ഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. പോക്‌സോ കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദ്ദേശിച്ച കോടതി നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. ഒരു മാസത്തേക്കാണ് കോടതി അറസ്റ്റ് തടഞ്ഞത്. ഹര്‍ജി അടുത്ത മാസം 28 ന് വീണ്ടും പരിഗണിക്കും. കുടുംബ തര്‍ക്കമാണ് പരാതിക്ക് കാരണമായതെന്നും പോക്‌സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നുമാണ് നടന്റെ അഭിഭാഷകന്‍ വാദിച്ചത്.

നേരത്തെ നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനായിരുന്നു ഇത് സംബബന്ധിച്ച് പോലീസ് കേസ് എടുത്തത്. കോഴിക്കോട് കസബ പോലീസ് ആണ് കൂട്ടിക്കല്‍ ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്.

വീട്ടില്‍ വെച്ച് നാല് വയസുകാരിയെ ലൈം ?ഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്താണ് ജയചന്ദ്രന്‍ മകളെ പീ ഡിപ്പിച്ചതെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

koottiikal jayachandran case supreme court

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES