പ്രായഭേദമേന്യ ഏവരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് അള്‍സര്‍ . ചിട്ടയില്ലാത്ത ഭക്ഷണ രീതിയിലൂടെയും മറ്റുമാണ് ആണ് അള്‍സര്‍ രോഗം പിടിപെടുന്നതിന് കാരണം . എന്നാല്‍ രോഗത്തിന്റെ ആരംഭഘട്ടത്തെ കുറിച്ച് പലര്‍ക്കും തീരെ ആറിവുണ്ടാകണമെന്നില്ല. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്ന് പറയുന്നത് വയറിനകത്ത് ഉണ്ടാകുന്ന എരിച്ചില്‍ , ചര്‍ദ്ദി ,പുളിച്ച് തികട്ടല്‍ എന്നിവയാണ് . പല തരത്തിലുളള മരുന്നുകളും അള്‍സര്‍ മാറാനായി ആരോഗ്യ രംഗത്ത് സുലഭമാണ് . എന്നാല്‍ ഈ മരുന്നുകള്‍ കൊണ്ട് രോഗത്തെ പൂര്‍ണമായി മാറ്റാന്‍ സാധിക്കുകയില്ല. ഈ രോഗത്തെ പൂര്‍ണമായി മാറ്റാന്‍ പ്രക്യതിദത്തമായ ചില മാര്‍ഗ്ഗങ്ങെള കുറിച്ച് അറിയൂ...
വെളുത്തുളളി : ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് വെളുത്തുളളി . അള്‍സര്‍ പരിഹരിക്കുന്നതിനായി ഇത് ഏറെ ഗുണം ചെയ്യും.
കാബേജ് : അള്‍സര്‍ പോലുളള പല രോഗങ്ങളെയും കാബേജ് കഴിക്കുന്നതിലൂടെ പ്രതിരോധിക്കാന്‍ കഴിയും .
ഉലുവ : രണ്ട് വെളളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവയെടുത്ത് ചേര്‍ത്ത് അതിലേക്ക് അല്‍പ്പം തേനും ചേര്‍ത്ത് വെളളം കുടിക്കുക . ഇത് അള്‍സര്‍ പരിഹരിക്കുന്നതിനായി ഏറെ സഹായകമാകും .
പഴം : ദഹനം ക്യത്യമായി നടക്കാനും വയറ്റിലെ അസിഡിറ്റി തടയുന്നതോടോാപ്പം അള്‍സറിനെതിരെ പ്രവര്‍ത്തിക്കാനും സഹായിക്കുന്നു.
തേങ്ങ : ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ അടങ്ങിയിട്ടുളള തേങ്ങ നിത്യേനെ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് അള്‍സര്‍ പരിഹരിക്കുന്നതിന് ഏറെ സഹായകമാകും.