Latest News

പല്ലുകളുടെ സ്വാഭാവിക നിറം വീണ്ടെടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
പല്ലുകളുടെ സ്വാഭാവിക നിറം വീണ്ടെടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുഖ സൗന്ദര്യ കാര്യത്തിൽ ഏറെ പ്രധാനമായും ഉള്ള ഒന്നാണ് ചിരി. എന്നാൽ ഉള്ളു തുറന്ന് മനസ്സ് തുറന്നു സന്തോഷത്തോടെ ഒരു പുഞ്ചിരിക്കാൻ പലര്ക്കും ഇന്നും വിമ്മിഷ്‌ടമാണ്. കാരണം പല്ലിലെ മഞ്ഞ തന്നെയാണ്.  ഇന്ന് മിക്കവരുടെയും പരാതി എന്ന് പറയുന്നത് മഞ്ഞ കലർന്ന പല്ലുകളാണ്.  പല പരീക്ഷണങ്ങളും നമ്മൾ പല്ലുകളുടെ നിറം വർദ്ധിപ്പിക്കാൻ ചെയ്യാറുണ്ട്. എന്നാൽ പലതും ഫലം കാണാറില്ലെന്ന് മാത്രം. എന്നാൽ ഇനി ആശങ്ക വേണ്ട. ഇവയൊന്ന് പരീക്ഷിച്ചാൽ മാത്രം മതി. 

നല്ല വെളുവെളുത്ത പല്ലുകൾ സ്വന്തമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 പല്ലുകൾ വെളുപ്പിക്കാനുള്ള കൂട്ടുകൾ വീട്ടിൽ തന്നെ സാധാരണയായി കാണപ്പെടുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ തയ്യാറാക്കാം. ഒരു ടീസ്പൂൺ കസ്തൂരി മഞ്ഞൾ പൊടി (കറി മഞ്ഞൾ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്), അര ടീസ്പൂൺ കല്ലുപ്പ്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഒരു ബ്രഷിൽ എടുത്ത് പല്ല് തേയ്ക്കുക.ഇ‌ഞ്ചി, നാരങ്ങ, ഉപ്പ് എന്നിവ ഉപയോഗിച്ചും പല്ലിലെ മഞ്ഞക്കറയകറ്റാം

.ആദ്യം ഒരു കഷ്ണം ഇഞ്ചി പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേയ്ക്ക് ഒരു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത് അതിലെ നീര് ചേർക്കുക. ഈ മിശ്രിതത്തിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച് ബ്രഷിൽ കുറച്ച് ടൂത്ത് പേസ്റ്റ് എടുത്ത ശേഷം മിശ്രിതം കൂടി ചേർത്ത് പല്ലിൽ തേയ്ക്കുക.ഒരു ടീസ്പൂൺ ഉമിക്കരി, കാൽ ടീസ് സ്പൂൺ ആപ്പിൾ സിഡാർ വിനാഗർ അല്ലെങ്കിൽ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പല്ല് തേയ്ക്കുക.ഇവയൊന്ന് പരീക്ഷിച്ച് നോക്കിയാൽ മതി. ആദ്യത്തെ ഉപയോഗത്തിൽ തന്നെ നല്ല വ്യത്യാസമുണ്ടാകും. ഇത്തരത്തിൽ വീട്ടിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവിൽ നല്ല വെളുത്ത പല്ലുകൾ സ്വന്തമാക്കാം.

tips to enhance the beauty of teeth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES