ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് പതിവാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
topbanner
ചുണ്ടുകൾ വരണ്ട്  പൊട്ടുന്നത് പതിവാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‍ചയ്‍ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അതിനാൽ തന്നെ പലവിധത്തിലുള്ള പൊടികൈകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ എല്ലാവരെയും അലട്ടുന്ന ഒന്നാണ് വരണ്ട ചുണ്ടുകൾ. ഇവ സൗന്ദര്യ കാര്യത്തിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. എന്നാൽ വരണ്ട ചുണ്ടുകൾ മാറ്റി എങ്ങനെ ഭംഗിയുള്ള ചുണ്ടുകള്‍ സ്വന്തമാക്കാം എന്ന് നോക്കാം.

1.വെയിലത്തു നടക്കുന്നതിനുമുമ്പ് ചുണ്ടില്‍ അല്പം നെയ്യ് പുരട്ടുക. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ചുണ്ടുകളില്‍ ഏതെങ്കിലും ഒരു നറിഷിങ് ക്രീം പുരട്ടുക.ഇത് ചുണ്ടുകള്‍ വരണ്ടു പൊട്ടാതിരിക്കാന്‍ സഹായിക്കും.

2.വേനല്‍ക്കാലത്ത് ചുണ്ടുകളിലെ ഈര്‍പ്പം അധികനേരം നിലനില്ക്കില്ല. അതിനാല്‍ ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അല്പം വെളിച്ചെണ്ണ പുരട്ടിയാല്‍ മതി.

3.ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതുമൂലം ചുണ്ടുകള്‍ ഉണങ്ങാന്‍ സാധ്യതയുണ്ട്.അതിനാല്‍ ഇവ കഴിക്കുന്ന സമയം ധാരാളം വെള്ളം കുടിക്കുകയും പച്ചക്കറികള്‍, പാല്‍, മോര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.

4.ബീറ്റ് റൂട്ട് നീരും ഗ്‌ളിസറിനും ചേര്‍ത്തു പുരട്ടുന്നത് ചുണ്ടുകളുടെ കറുപ്പു നിറമകറ്റും. കാല്‍സ്പൂണ്‍ പാല്‍പ്പൊടിയും അത്രയും നാരങ്ങാനീരും ചേര്‍ത്ത് പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് നിറം ലഭിക്കും.

Read more topics: # tips to care lips
tips to care lips

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES