സൗന്ദര്യ സംരക്ഷണം എന്ന് പറയുന്നത് ഏവരും ഉറ്റു നോക്കുന്ന ഒന്നാണ്. സുന്ദരമായ ചർമ്മത്തിൽ വളരെ അധികം പ്രാധാന്യം ഉള്ള ഒന്നാണ് കണ്ണ്. ഇവ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം.
1 . നാല് ടേബിള്‍ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി 4 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ആറിയ ശേഷം അരിച്ചെടുത്ത് പലപ്രാവശ്യം കണ്ണ് കഴുകുക. പതിവായി ചെയ്‌താല്‍ കണ്ണിന്റെ തിളക്കം വര്‍ധിക്കും.
2. ആവണക്ക് തൊലി, ഇല, ഞെട്ട്, വേര് ഇവ സമം എടുത്ത് നീരെടുക്കുക. ഇതില്‍ ആട്ടിന്‍ പാലും വെള്ളവും ചേര്‍ത്ത് കഷായം വച്ച് കണ്ണുതുറന്ന് പിടിച്ച് മുഖം കഴുകുക.
3. കണ്‍തടങ്ങളില്‍ ബദാം എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്‌താല്‍ ചുളിവുകള്‍ അകറ്റാം.
4. രാത്രി കിടക്കാന്‍ നേരം ആവണക്കെണ്ണ കണ്‍പീലിയില്‍ പുരട്ടിയാല്‍ കൊഴിച്ചില്‍ മാറിക്കിട്ടും. പീലി വളരുകയും ചെയ്യും.