സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും പ്രാധനപ്പെട്ടത് വൃത്തിയാണ്. ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഏറ്റവും മുഖ്യം. പലപ്പോഴും മുഖത്തിന്റെ സൗന്ദര്യം മാത്രമാണ് പലരും ശ്രദ്ധിക്കാറുളളത്. എന്നാല്‍ മുഖ സൗന്ദര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സൗന്ദര്യ സംരക്ഷണം. സൗന്ദര്യ സംരക്ഷണത്തില്‍ കൈകാല്‍ സംരക്ഷണവുംപെടും. കാലില്‍ നോക്കിയാല്‍ ഒരാളുടെ സൗന്ദര്യബോധം അറിയാമെന്നാണ് പൊതുവേ പറയാറുളളത്.
കാല്‍പാദം വീണ്ടു കീറുന്നത് സാധാരണമാണ്. അത് മിക്കപോളും ചികിത്സ ഇല്ലാതെ തന്നെ മാറുകയും ചെയ്യും എന്നാല്‍ ചില ഇന്‍ഫെക്ഷജ് കാരണം വിണ്ടുകീറല്‍ അപകടകരമാകുന്നു. അഹസ്യമായ വേദന ഉണ്ടാക്കുന്നു. പാദ സംരക്ഷണത്തിനും വീണ്ടുകീറല്‍ ഇല്ലാതാക്കാനും ഇതാ ചില വഴികള്‍. ചെറുചൂട് വെള്ളത്തില്‍ 1 ടി സ്പൂണ്‍ ഉപ്പു നാരങ്ങാ നീര് ഷാംപൂ ഇവ മിക്‌സ് ചെയ്തു കാല്‍ അതില്‍ വെക്കുക. 15 -20 മിനിറ്റിനു ശേഷം ടവല്‍ കൊണ്ട് കാലിലെ വെള്ളം ഒപ്പി മാറ്റുക.
ചെറുനാരങ്ങ മുറിച്ചു നീര് പിഴിഞ്ഞ് മാറ്റുക. നാരങ്ങാ എടുത്തു വീണ്ടുകീറിയ ഭാഗത്തു വെക്കുക ഒരു തുണി ഉപയോഗിച്ച് കെട്ടി വെക്കുകയോ സോക്‌സ് ധരിക്കുകയോ ചെയ്യുക. രാത്രി കാല്‍പ്പാദത്തില്‍ വെച്ച് കിടന്നുറങ്ങുക രാവിലെ വേദനയ്ക്ക് ശമനം ലഭിക്കും വീണ്ടുകീറലും മാറി പാദം സുന്ദരമാകുന്നു.