ആഘോഷരാവില്‍ വ്യത്യസ്ത ഡിസൈനുകള്‍ കൊണ്ട് സമ്പന്നമായിരുന്നു ടെക്കികള്‍ക്കായി ഒരുക്കിയ ദിക്ഷ്ണ ഫാഷന്‍ ഷോ കോണ്ടസ്റ്റ്. നാലു ഡൈസൈനേഴ്‌സ് ഒരുക്കിയ 64 മോഡലുകളാണ് റാംപിലെത്തിയത്. വിവിധ ഐ.ടി കമ്പനികളിലെ മോഡലുകള്‍ അതീവ സുന്ദരികളായി റാംപിലെത്തിയപ്പ്ോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.
ടെക്‌നോപാര്‍ക്കില്‍ ടെക്കികളുടെ അണിനിരത്തി വാര്‍ണാഭമായിട്ടാണ് ദിഷ്ണ ഫഷന്‍ ഷോ അരങ്ങേറിയത. നാലു ഡിസൈനറുമാര്‍ ഒരുക്കിയ 64 മോഡലുകളാണ് റാംപിലെത്തിയത്. തീര്‍ത്തും ടെക്കികള്‍ മാത്രം ഉള്‍പ്പെട്ട ഫാഷന്‍ ഷോയില്‍ താരനിശതന്നെയായുന്നു ഒരുക്കിയത്. സംഗീതരാവും ഗെയാം കോണ്ടസ്റ്റും എല്ലാം അടങ്ങിയ രാവ് തന്നെയായിരുന്നു സമ്മാനിച്ചത്.
ടെക്‌നോപാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി ഒരുക്കിയത്. മഹോന്ദ്ര റണ്‍വേ പ്രോജക്ടമുയി കൈകോര്‍ത്താണ് പരിപാടിയില്‍ കേരളത്തിലെ പ്രമുഖരായ നാല് ഡിസൈനര്‍മാരാണ് 64 മോഡലുകളെ റാം പിലെത്തിച്ചത്. ഇന്ത്യന്‍ പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണം കൊണ്ടും കേരളീയ പരമ്പരാഗത വസ്ത്രശൈലി ഒരുക്കിയും വേറിട്ട ഡിസൈനുകളാണ് റാംപിലൊരുക്കിയത്. ടെക്‌നോ പാര്‍ക്കിലെ വിവിധ ഐ.ടി കമ്പനികളിലെ ടെക്കികളെ രണ്ടുമാസം കൊണ്ട് ട്രെയിന്‍ ചെയ്യിച്ചായിരുന്നു പരിപാടി അവതരിപ്പിച്ചത്.
സാരിയും സ്ലീവ് ലസ് ബ്ലൗസും, ലഹങ്കയും അണിയിച്ചൊരുക്കിയ ചകിത, കേരളീയ വസ്ത്രവും ഒപ്പം തന്നെ നോര്‍ത്തിന്റ്യന്‍ ട്രഡിഷനും കലര്‍ത്തി ഒരുക്കിയ മാന്യവര്‍ മോഹന്‍ ഡിസൈനും ഷോയിലെ ശ്രദ്ധേയമായഡിസൈനുകളായിരുന്നു.പുരുഷന്മാരുടെ നിരയില്‍ ഇന്ത്യന്‍ കുര്‍ത്ത മുതല്‍ വ്യത്യസ്തമായ ഡിസൈനുകളും ഒരുക്കിയിരുന്നു.