Latest News

വിജയ് നൃത്തം ചെയ്യുമ്പോഴും കാര്യങ്ങള്‍ ചെയ്യുമ്പോഴും കാണാന്‍ നൂറുകണക്കിന്, ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു;അച്ഛനുവേണ്ടി മാത്രം ചെയ്ത ചിത്രമാണ് തമിഴന്‍;വിജയ്ക്കൊപ്പമുള്ള ആദ്യ ചിത്രത്തിലെ അനുഭവം പങ്ക് വച്ച് പ്രിയങ്ക 

Malayalilife
വിജയ് നൃത്തം ചെയ്യുമ്പോഴും കാര്യങ്ങള്‍ ചെയ്യുമ്പോഴും കാണാന്‍ നൂറുകണക്കിന്, ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു;അച്ഛനുവേണ്ടി മാത്രം ചെയ്ത ചിത്രമാണ് തമിഴന്‍;വിജയ്ക്കൊപ്പമുള്ള ആദ്യ ചിത്രത്തിലെ അനുഭവം പങ്ക് വച്ച് പ്രിയങ്ക 

തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് ആഗോള താരം പ്രിയങ്ക ചോപ്ര. 2002-ല്‍ പുറത്തിറങ്ങിയ 'തമിഴന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം. ഒരു അന്താരാഷ്ട്ര പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ്, വിജയ്‌യുടെ താരപ്പകിട്ടും ആരാധകരുടെ സ്‌നേഹവും തന്നെ എത്രത്തോളം അത്ഭുതപ്പെടുത്തി എന്ന് പ്രിയങ്ക വെളിപ്പെടുത്തിയത്.

തമിഴ് ഭാഷ അറിയില്ലാതിരുന്നിട്ടും ആ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടുവെന്ന് പ്രിയങ്ക ഓര്‍ക്കുന്നു. സെറ്റില്‍ വിജയ് എത്തുമ്പോള്‍ അദ്ദേഹത്തെ കാണാനായി തടിച്ചുകൂടുന്ന നൂറുകണക്കിന് ആരാധകര്‍ തനിക്ക് വലിയൊരു പാഠമായിരുന്നു. ഒരു നടന്‍ എന്നതിലുപരി വിജയ് സെറ്റില്‍ പുലര്‍ത്തുന്ന വിനയവും അച്ചടക്കവും തന്റെ കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞാലും സെറ്റില്‍ തന്നെ ഇരിക്കുന്ന വിജയ്യുടെ രീതി താന്‍ ഇന്നും പിന്തുടരാന്‍ ശ്രമിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

സിനിമയെക്കുറിച്ച് വലിയ ധാരണയില്ലാതിരുന്ന 18-ാം വയസ്സിലാണ് താന്‍ 'തമിഴന്‍' ചെയ്യുന്നത്. വിജയ്യുടെ ആരാധക പിന്തുണ കണ്ടപ്പോള്‍ ഒരു 'അര്‍ദ്ധദൈവം' എന്ന പരിവേഷമാണ് തനിക്ക് തോന്നിയതെന്ന് പ്രിയങ്ക പറയുന്നു. തുടക്കത്തില്‍ അഭിനയം എന്നാല്‍ പ്രശസ്തിയാണെന്ന് കരുതിയിരുന്ന താന്‍, വിജയ്യെപ്പോലെയുള്ള താരങ്ങളില്‍ നിന്നാണ് ജോലിയിലുള്ള അര്‍പ്പണബോധമാണ് പ്രധാനം എന്ന് മനസ്സിലാക്കിയതെന്നും താരം വ്യക്തമാക്കി.

Priyanka Chopra about Vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES