ചര്‍മം മൂന്ന് രീതിയില്‍ തരം തിരിക്കാം. വരണ്ട ചര്‍മം, എണ്ണമയമുള്ള ചര്‍മം, സാധാരണ ചര്‍മം. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍മത്തെ ബാധിക്കാം. പലതും നിസ്സാരമായ പരിചരണത്തിലൂടെ മാറ്റാവുന്നതും ചിലതിനു സമഗ്രമായ ചികില്‍സ വേണ്ടിവരുന്നതുമാണ്. അലര്‍ജി മൂലം ചര്‍മത്തില്‍ ചെറിയ തടിപ്പുകള്‍ കാണാനിടയുണ്ട്. ഇനിനു പുറമേ വരള്‍ച്ച, ചുണങ്ങ് എന്നിവയും ചര്‍മത്തില്‍ കണ്ടുവരുന്നുണ്ട്. ചര്‍മത്തില ചെറിയ മാറ്റങ്ങള്‍ക്ക് പോലും അതീവ ഗൗരവം നല്‍കണം.
ചര്‍മം സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി..
രാവിലെ 10 മുതല്‍ വൈകിട്ട് 3 മണി വരെയുളള വെയില്‍ ചര്‍മത്തില്‍ നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണം. സമീകൃതമായ ആഹാരത്തിനൊപ്പം വേണ്ടത്ര വെള്ളം കുടിക്കുയും വേണം. നല്ല ഉറക്കവും വ്യായാമവും, ക്യത്യമായ മലശോധന എന്നിവ ചര്‍മാരോഗ്യത്തെ ബാധിക്കുന്നതാണ്. ആഴ്ചയിലൊരിക്കലെങ്കിലുമുള്ള ആയുര്‍വേദ തൈലസ്‌നാനം ചര്‍മാരോഗ്യത്തിനു പ്രധാനമാണ്.