Latest News

പുരുഷനെക്കുറിച്ച് സ്ത്രീ അറിയേണ്ട കാര്യങ്ങൾ

Malayalilife
പുരുഷനെക്കുറിച്ച് സ്ത്രീ അറിയേണ്ട കാര്യങ്ങൾ

സ്‌നേഹം പ്രകടിപ്പിക്കാറില്ല, ആവശ്യമില്ലാതെ ദേഷ്യപെടുന്നു,സംസാരിക്കാറില്ല,സെക്‌സിൽ താൽപര്യമില്ല തുടങ്ങിയ പരാതികൾ പങ്കാളിയെ കുറിച്ച് സ്ത്രീകൾ പറയാറുണ്ട്. പുരുഷന്റ സ്വഭാവത്തെ അറിഞ്ഞ് പെരുമാറിയാൽ ഇത്തരം പരാതികൾ ഒഴിവാക്കാം.

 

തുറന്ന്  സംസാരിക്കുക 

മനസിൽ തോന്നുന്നത് പുരുഷനുമായി പങ്കുവയ്ക്കുക. ഇങ്ങോട്ട് സംസാരിച്ചില്ലെന്ന് കരുതി അങ്ങോട്ട് മിണ്ടാതിരിക്കരുത്. ഒന്നുമില്ലെങ്കിലും എന്തെങ്കിലുമൊക്കെ സംസാരിക്കുക. തുറന്ന് സംസാരിക്കുന്നതിലൂടെ പുരുഷനിൽ സ്ത്രീയെ കുറിച്ചുള്ള ചിന്തകൾ ഉണർത്താൻ സഹായിക്കും. പുരുഷൻമാർ അവരുടെ സ്‌നേഹം പ്രകടിപ്പിക്കുക വാക്കുകളെക്കാൾ കൂടുതൽ പ്രവർത്തിയിലൂടെയാകും.
 

വിവാഹ ബന്ധത്തെ ഗൗരവത്തോടെ കാണുന്നു.

പങ്കാളിയുമായുള്ള ബന്ധത്തിന് പുരുഷൻ കൂടുതൽ പ്രാധാന്യം നൽകുന്നു. ഭാര്യയുമായുള്ള ജീവിതം നല്ലതിനാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ പുരുഷൻ ആഗ്രഹിക്കുന്നത് വിവിധ കാര്യങ്ങൾ പങ്കുവച്ചും സ്വകാര്യ നിമിഷങ്ങളിലൂടെയുമാകും. പുരുഷനുമായി എല്ലാം പങ്കുവയ്ക്കുന്നത് വളരെ പ്രധാനപെട്ട കാര്യമാണ്

മാനസിക സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കുക.

ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ ഉൾപെടെയുള്ള മോശം അനുഭവങ്ങൾ പുരുഷനിൽ മാനസികസംഘർഷത്തിന് ഇടയാകും. കൂടാതെ ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകും. ഇതൊഴിവാക്കാൻ ഭർത്താവുമായി സംസാരിക്കുക. കാര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ പ്രശ്‌നങ്ങളെ തരണം ചെയ്യാൻ കഴിയും. സ്ത്രീയുടെ പ്രയാസങ്ങളും വിഷമങ്ങളും ഒറ്റനോട്ടത്തിൽ മനസിലാക്കിയെടുക്കാൻ പുരുഷനു സാധിക്കില്ല. ശബ്ദത്തിൽ നിന്നോ മുഖഭാവത്തിൽ നിന്നോ പുരുഷൻ മനസിലാക്കാൻ സാധ്യത കുറവാണ്. അതിനാൽ നേരിടുന്ന പ്രയാസങ്ങൾ പുരുഷനോട് തുറന്ന് പറയുക.

സാഹചര്യങ്ങൾ അറിഞ്ഞ് പെരുമാറുക

പുരുഷന്റ സാഹചര്യങ്ങൾ അറിഞ്ഞും മനസിലാക്കിയും പെരുമാറുക. പിരിമുറുക്കവും മാനസിക സംഘർഷവും നിറഞ്ഞ മനസാണെങ്കിൽ പുരുഷൻ ലൈംഗിക ബന്ധത്തിന് താൽപര്യമുണ്ടാകില്ല. ഇതിന്റ അർഥം പങ്കാളിക്ക് നിങ്ങളിൽ താൽപര്യമില്ലെന്നല്ല. ഈ സമയം സെക്‌സിൽ താൽപര്യമില്ലെന്നാണ്. ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം പുരുഷൻ പലപോഴും മാനസിക സംഘർഷത്തിലായിരിക്കും. ഈ സമയം കുറ്റപെടുത്താതെ പ്രശ്‌നങ്ങൾ അറിയാനും അത് പരിഹരിക്കാനും ശ്രമിക്കുക.

പങ്കാളിയെ തൃപ്തിപെടുത്തുന്നത് പുരുഷൻ ഇഷ്ടപെടുന്നു 

സ്ത്രീയുടെ സന്തോഷം പുരുഷൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ, സ്ത്രീക്ക് എന്താണ് വേണ്ടതെന്ന കാര്യത്തിൽ പലപോഴും കൃത്യമായ അറിവുണ്ടാകില്ല. അതിനാൽ ഇക്കാര്യങ്ങളെല്ലാം തുറന്ന് പറയണം. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യങ്ങൾ സ്ത്രീ, പുരുഷനുമായി പങ്കുവയ്ക്കാറില്ല. നിങ്ങൾ പറഞ്ഞാൽ പുരുഷൻ അത്ശ്രദ്ധിക്കുകയും അതിന് അനുസരിച്ച് പെരുമാറുകയും ചെയ്യും. കാരണം നിങ്ങളെ തൃപ്തിപെടുത്തുന്നത് ഇഷ്ടപെടുന്നു.

sexual life women know about men secrets

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES