വിവാഹബന്ധങ്ങളിലും ലിവിന്‍ ടുഗദര്‍ റിലേഷനിലും ഇണകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം നിനച്ചിരിക്കാത്ത നേരത്തെ ഗര്‍ഭധാരണമാണ്. ലൈംഗീക വേഴ്ചയുടെ പരിളാനനങ്ങളില്‍ മുഴുകി ഇരിക്കുമ്പോള്‍ അറിയാതെ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇവയേറെയും. പിന്നീട് ഗര്‍ഭം ധരിച്ച് കഴിയുമ്പോള്‍ മാത്രമാണ് ഇവയെക്കുറിച്ചുള്ള ആധിയും വെപ്രാളവും ഇരട്ടിപ്പിക്കുക.
ഏറ്റവും കൂടുതല്‍ അബോഷന്‍ വരെ നടക്കുന്നത് ഇത്തരത്തിലാണ്. കൗമാരക്കാരില്‍ സംഭവിക്കുന്ന ഇത്തരം അബന്ധങ്ങള്‍ മറികടക്കാന്‍ ഉത്തമ പ്രതിവിധിയാണ് ഗര്‍ഭ നിരോധന ഉറകള്‍. പല ഫ്‌ളേവറുകളില്‍ കൂടുതല്‍ സമയമെടുത്ത് വേഴ്ചകള്‍ ഏര്‍പ്പെടുന്ന രീതിയിലുള്ള കോണ്ടം ഇപ്പോള്‍ വിപണിയിലുണ്ട്. ഡോ്ട്ട് കോണ്ടം മുതല്‍ ഫ്‌ളേവറബിള്‍ കോണ്ടം വരെ നിലനില്‍ക്കുമ്പോഴും ഇതിന്റെ ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അഞ്ജതയുണ്ട്.
കോണ്ടം തിരഞ്ഞെടുക്കുമ്പോള്‍
പലവിധത്തിലുള്ള കോണ്ടങ്ങളും വിപണിയിലുണ്ടെങ്കിലും ഇവയിലെ ഗുണമന്മ ഉറപ്പ് വരുത്തിയിട്ട് മാത്രം ഉപയോഗിക്കുക. തുശ്ചമായ വിലയില്‍ കിട്ടുന്ന ഗര്‍ഭനിരോധന ഉറകള്‍ വേണ്ടത്ര മേന്മ ഉണ്ടാകണം എന്നു വരില്ല. ഇത് പുരുഷലിംഗത്തിന് വലവിധം പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകും. കോണ്ടം നിര്‍മാണത്തിനായി പലപ്പോഴും ഉപയോഗിക്കുന്നത് ഗുണമേന്മയില്ലാത്ത റബ്ബറുകളാണ്. ഇത് ചര്‍മ്മ സംബദ്ധമായ രോഗങ്ങള്‍ക്ക് കാരണമാകും, അതിനാല്‍ തന്നെ സുരക്ഷിതമായകോണ്ടം തിരഞ്ഞെടുക്കുക
ഫ്‌ളേവറുകളും ഡോട്ടുകളും
കൂര്‍ത്ത് നില്‍ക്കുന്ന മുള്ളുകളോട് കൂടിയ ഉറയാണ് ഡോട്ട് കോണ്ടം. ഇത് കൂടുതല്‍ ആസ്വാദനംപകരാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല പലവിധ ഫ്‌ളേവറുകളില്‍ കോണ്ടം വില്‍പനയ്ക്കുള്ളതിനാല്‍ തന്നെ ലൈംഗീക ബന്ധവേളയില്‍ കൂടുതല്‍ ഉന്മാം ലഭിക്കുകയും ചെയ്യും.
ഗര്‍ഭനിരോധന മരുന്നുകള്‍ സ്ത്രീകള്‍ക്ക് മാത്രമല്ല
ഗര്‍ഭനിരോധന സംവിധാനങ്ങളില്‍, ഉറകളൊഴിയെയുള്ളവ അധികവും സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്(വാസക്ടമി പോലുള്ള ശസ്ത്രക്രിയകളെ മാറ്റി നിര്‍ത്തിയാല്‍). എന്നാല്‍ ഇനി സ്ത്രീകള്‍ ഇക്കാര്യത്തില്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കോണ്ടം മാത്രമല്ല ഗര്‍ഭനിരോധന ഗുളികളും മരുന്നുകളും സ്ത്രികളെ പോലെ തന്നെ പുരുഷന്മാര്‍ക്കും ഉപയോഗപ്രദമാകുമെ്‌ന് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്.
മരുന്ന് പുരുഷന്‍മാര്‍ തന്നെ എടുത്താല്‍ മതിയാകും. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയും ഇല്ല. പുരുഷ ബീജങ്ങളുടെ നിക്ഷേപം തടയിടാനുള്ള പുതിയ മരുന്നാണിത്. ഈ സംയുക്തത്തിന് പുരുഷ ബീജങ്ങളും ചലനശക്തി ഇല്ലാതാക്കാന്‍ സാധിക്കും. മറ്റ് ശാരീരിക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയും ഇല്ല.
പ്ലോസ് വണ്‍ എന്ന ശാസ്ത്ര ജേര്‍ണലില്‍ ആണ് ഇത് സംബന്ധിച്ച പഠന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപി055 എന്നാണ് സംയുക്തത്തിന് പേരിട്ടിട്ടുള്ളത്. എന്നാല്‍ ഇത് മനുഷ്യരില്‍ പ്രയോഗിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.