ചർമ്മ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അതിനായി പലതരത്തിലുള്ള സൗന്ദര്യ സംരക്ഷണ വസ്‌തുക്കൾ ഉപയോഗിച്ച് പോരുന്നു. എന്നാൽ ഇതൊക്കെ ചർമ്മത്തിന് ഹാനികരവുമാണ്. നിരവധി പ്രശനങ്ങളാണ് ചർമ്മത്തെ ചുറ്റിപറ്റി നാം അനുഭവിക്കുന്നത്. അതിൽ ഒന്നാണ് ചർമ്മത്തിലുണ്ടാകുന്ന വരൾച്ച. ചര്‍മ വരള്‍ച്ചയ്ക്ക് പ്രധാനമായും കാരണമാകുന്നത് ശരീരത്തില്‍ തണുപ്പ് ഏല്‍ക്കുമ്പോള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക ആര്‍ദ്രത നഷ്ടപ്പെടുന്നതാണ്. ഭക്ഷണകാര്യത്തില്‍ കൂടി അല്‍പം കരുതല്‍ നല്‍കിയാല്‍ മാത്രമേ എത്ര തന്നെ ഓയിന്റ്‌മെന്റുകളും മോയിസ്ചറൈസറുകളുമൊക്കെ പുരട്ടാറുണ്ടെങ്കിലും ചര്‍മ്മ വരള്‍ച്ചയെ ചെറുക്കാൻ സാധിക്കുകയുള്ളു.
ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് സഹായിക്കുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഈ ശീലം ഏറെ നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടതിന് അതിന്റെതായ പ്രാധാന്യവും നിലനിൽക്കുണ്ട്.
ഭക്ഷണത്തിന്റെ ഭാഗമായി ബദാം, വാല്‍നട്ട് പോലെയുള്ള നട്‌സുംആകുന്നത് വരണ്ട ചര്‍മ്മ സാധ്യത കുറയ്ക്കും. ഡയറ്റില്‍ ഓട്മീലും അതുപോലെ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്. ഓട്മീലില്‍ ധാരാളം വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതും ചര്‍മ്മത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാണ്.