Latest News

നഖം നോക്കി ആരോഗ്യം പറയാം

Malayalilife
നഖം നോക്കി ആരോഗ്യം പറയാം

ഖത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും നമ്മള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. കാരണം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് പലപ്പോഴും നഖം വരെ നമുക്ക് സൂചന നല്‍കുന്നു. ഇത്തരത്തിലുള്ള ആരോഗ്യപരമായ പ്രശ്നങ്ങളെ മുന്‍കൂട്ടി അറിയാന്‍ പലപ്പോഴും നഖത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ കാരണമാകുന്നു.ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനായി പലപ്പോഴും ഡോക്ടറെ അടുത്തേക്ക് ഓടും മുന്‍പ് നഖത്തിലൊന്ന് ശ്രദ്ധിച്ച് നോക്കാം. കാരണം നഖത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ്. 

നഖത്തെ സംരക്ഷിക്കാം 

സണ്‍പ്രൊട്ടക്ഷന്‍ ക്രീം കൈവിരലുകളിലും പുരട്ടുന്നത് നല്ലതാണ്. മാനിക്യൂര്‍ ചെയ്യന്നത് കൈകള്‍ വൃത്തിയായും സുന്ദരമായും സംരക്ഷിക്കപ്പെടുന്നതിന് വളരെ നല്ലതാണ്. മാനിക്യൂര്‍ ട്രീറ്റ്മെന്റ് വഴി കൈപത്തിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടുകയും നഖം വിണ്ടുകീറല്‍, പൊട്ടിപ്പോകല്‍ എന്നിവയെ നിയന്ത്രിക്കുകയും ചെയ്യാം.

ഒരു ബേസിനില്‍ ചൂട് വെള്ളം എടുത്ത് അതില്‍ അല്‍പം ഉപ്പ്, വീര്യം കുറഞ്ഞ ഷാമ്പൂ, ഒരു തുള്ളി ഡെറ്റോള്‍ , ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് കൈകള്‍ അതില്‍ മുക്കി വെക്കുക. നഖങ്ങള്‍ നന്നായി കുതിരണം. വരണ്ട ചര്‍മക്കാര്‍ അല്‍പം മോയ്സ്ച്വറൈസിങ് ക്രീം പുരട്ടിയതിനു ശേഷം കൈകള്‍ വെള്ളത്തില്‍ വെക്കുന്നതാണ് നല്ലത്.  നഖങ്ങളിലെ പോളീഷ് നീക്കം ചെയ്ത ശേഷം മാത്രമേ കൈകള്‍ വെള്ളത്തില്‍ മുക്കിവെക്കാവൂ. നഖം കുതിര്‍ന്നാല്‍ അതിലെ അഴുക്ക് ഇളക്കി കളഞ്ഞതിനു ശേഷം നഖത്തിനു ചുറ്റുമുള്ള മൃതകോശങ്ങള്‍ നീക്കം ചെയ്യുക. കൈകള്‍ സ്‌ക്രബ് ഉപയോഗിച്ച് രണ്ടോ മൂന്നോ മിനുട്ട് തിരുമ്മുക. പിന്നീട് നന്നായി കഴുകി ക്രീം ഉപയോഗിച്ച്  മസാജ് ചെയ്യുക.

നഖത്തിന്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം. നഖത്തില്‍ കറപുരണ്ടത് മാറണമെങ്കില്‍ നാരങ്ങ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി.  ഇളം ചൂടുള്ള ഒലിവ് എണ്ണയില്‍ നഖങ്ങള്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖങ്ങള്‍ക്ക് കട്ടി കിട്ടുന്നതിനും ഇത് സഹായിക്കും.    സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കണം.  സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജെല്ലി തേച്ച ശേഷം കോട്ടണ്‍ തുണികൊണ്ട് തുടച്ചാല്‍ മതി.

സോപ്പ് ഉപയോഗിക്കുമ്പോളും പച്ചക്കറികള്‍ അരിയുമ്പോഴും കൈയ്യറുകള്‍ ഉപയോഗിക്കുന്നത് കൈകള്‍ക്കും നഖങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കുന്നു.    പെട്ടെന്ന് ഉണങ്ങുന്ന തരം നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുക.   നഖം പൊട്ടിപ്പോകുന്നത് തടയാന്‍ വൃത്തിയായും ഈര്‍പ്പം നിലനില്‍ക്കാതെയും വേണം സൂക്ഷിക്കാന്‍.

Read more topics: # manicure at home ,# naturally
manicure at home naturally

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES