ഒരു കുഞ്ഞിന് ജന്മം നൽകുക എന്ന കഴിവ് സ്ത്രീകൾക്ക് മാത്രം ലഭിച്ചിട്ടുള്ളതാണ്.എന്നാൽ പ്രകൃതിയനുഗ്രഹിച്ച് മനുഷ്യരായാലും മൃഗങ്ങളായാലും പ്രസവിക്കാനുള്ള ശേഷി നൽകിയത് സ്ത്രീജനങ്ങൾക്കാണെന്നിരിക്കെ ഒരു മകനെ പ്രസവിച്ച ഒരച്ഛനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റയാൻ സാൻഡേഴ്‌സൺ ആണ് ആൺകുഞ്ഞിന് ജന്മം നൽകിയ 24-കാരനാണ്. യുവാവായ റയാൻ ഗർഭം ധരിച്ചതും പ്രസവിച്ചതും ആൺകുഞ്ഞിന്റെ അച്ഛനുമായത് എല്ലാം തന്നെ വിശ്വസിക്കാൻ പ്രയാസമാണ് ചുറ്റുമുള്ളവർക്ക്.
തന്റെയുള്ളിൽ ഒരു പുരുഷനാണെന്ന് സ്ത്രീയായി ജനിച്ച റയാൻ തിരിച്ചറിഞ്ഞതോടെ രൂപമാറ്റത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനായി ഹോർമോൺ ചികിത്സ ആരംഭിച്ചു. ചികിത്സയാരംഭിച്ച് ഒമ്പത് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് റയാൻ ആ സത്യം മനസിലാക്കിയത്. അയാൾ പുരുഷനായി മറുന്ന പാതി വഴിയിൽ തന്നെ ഗർഭിണിയായിരുന്നു.
ഇതോടെ തുടർന്ന് ഹോർമോൺ ചികിത്സകൾ നിർത്തി. അപ്പോഴേക്കും റയാൻ പത്ത് ആഴ്ച ഗർഭിണിയായിരുന്നു. റയാൻ സത്യത്തെ വലിയ ഞെട്ടലോടെയാണ് അംഗീകരിച്ചത്. അദ്ദേഹം ഒരിക്കൽ പോലും പുരുഷനാകാനുള്ള ഹോർമോൺ ചികിത്സയ്‌ക്കിടെ ഗർഭധാരണം പ്രാവർത്തികമാകുമെന്ന് കരുതിയിട്ടില്ലായിരുന്നു. ഒടുവിൽ അദ്ദേഹം പ്രസവിച്ചു. കുഞ്ഞിനെ മുലയൂട്ടാൻ സ്തനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് മുമ്പ് തന്നെ റയാന് സാധിച്ചു.
പിന്നീട് തന്റെ ഹോർമോൺ ചികിത്സ റയാൻ തുടർന്നു. സ്തനങ്ങൾ നീക്കം ചെയ്തു. അദ്ദേഹം പൂർണമായി കുഞ്ഞിന് രണ്ട് വയസ് പിന്നിടുമ്പോഴേക്കും പുരുഷനായി മാറി. റയാൻ ഒരിക്കലും തനിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് മകനെന്നും റയാൻ പറയുന്നു. ഏഴാം വയസിലാണ് റയാൻ സ്ത്രീയായിട്ടാണ് ജനിച്ചതെങ്കിലും മനസ് കൊണ്ട് പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. മാഞ്ചസ്റ്റർ സ്വദേശിയാണ് റയാൻ. ട്രാൻസ് പുരുഷൻമാർക്ക് ഗർഭം ധരിക്കാൻ കഴിയുമെന്നാണ് റയാന്റെ ജീവിതം വ്യക്തമാക്കുന്നത്.