സൗന്ദര്യ സംരക്ഷണത്തിനായി നാം പലതരം വഴികളാണ് പരീക്ഷിക്കാറുളളത് . പ്രകൃതി ജന്യവും കൃത്രിമവും ആയിട്ടുളള നിരവധി വഴികള്‍ പരീക്ഷിക്കാറുമുണ്ട് . എന്നാല്‍ മുഖത്തെ സൗന്ദര്യ സംരക്ഷണത്തിനായി ഏറ്റവും ഏളുപ്പവും ഫലവത്തുമായ മാര്‍ഗ്ഗം പാല്‍ മുഖത്തു പുരട്ടുകയെന്നതാണ് . ചര്‍മത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമായിരിക്കും ഇത് .
നിറം വര്‍ദ്ധിക്കുന്നതിനായി ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് പച്ചപ്പാല്‍ മുഖത്തു പുരട്ടുക എന്നത് . ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ് പാല്‍ . പാലിലെ പല പോഷകങ്ങളും ഇതിന് സഹായകരമാണ് . പാലിനോടൊപ്പം ചന്ദനം, മഞ്ഞള്‍ പോലുള്ളവ കലര്‍ത്തി പുരട്ടിയാലും ഗുണം ഏറെയാണ് .
ചര്‍മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പു മാറ്റുന്നതിനും സണ്‍ ടാന്‍ തടയുന്നതിനും നല്ല ഒരു മാര്‍ഗ്ഗമാണ് പാല്‍ . ചര്‍മത്തിന് സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. പുറത്ത് പോകുന്നതിന് മുന്‍പ് തന്നെ പാല്‍ മുഖത്ത് പുരട്ടിയാല്‍ സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു .
മുഖത്ത് ഉണ്ടാകുന്ന ടാനിനെതിരെയും ഇത് ഗുണം ചെയ്യുന്നതോടൊപ്പം ചര്‍മത്തിന് തണുപ്പു നല്‍കാനും ഇത് സഹായിക്കും .
കണ്ണിനു താഴേയുണ്ടാകുന്ന കറുപ്പിനും പാല്‍ നല്ലൊരു മാര്‍ഗ്ഗമാണ് . കണ്ണിനു മുകളില്‍ പഞ്ഞി തണുത്ത പാലില്‍ മുക്കി വയ്ക്കുന്നത് കണ്ണിന് കുളിര്‍മയും ഉണര്‍വും നല്‍കാന്‍ സഹായിക്കുന്നു .
ദിവസവും പച്ചപ്പാല്‍ മുഖത്തു പുരട്ടുകയാണെങ്കില്‍ ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കാന്‍ സഹായിക്കുന്ന ഒരു വഴിയാണ് . മുഖത്ത് ഉണ്ടാകുന്ന കുരുക്കള്‍ക്കും പരിഹാരമാണ് . തണുത്ത പാല്‍ ചൂടു കുരുവിന് മുകളില്‍ പുരട്ടുന്നത് നല്ല ആശ്വാസം കിട്ടുന്നതാണ് .