മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് പേളി മാണി. ബിഗ്‌ബോസിലെത്തി ശ്രീനിഷ് അരവിന്ദിനെ വിവാഹം കഴിച്ച താരം ഇപ്പോള്‍ സന്തോഷകുടുംബജീവിതം നയിക്കുകയാണ്. മാണി പോളാണ് പേളിയുടെ പിതാവ്. മോട്ടിവേഷനല്‍ സ്പീക്കറാണ് അദ്ദേഹം. റേച്ചല്‍ മാണിയാണ് പേളിയുടെ അനുജത്തി. പേളിയുടെ പാത പിന്തുടര്‍ന്ന് ചില ചിത്രങ്ങളില്‍ റേച്ചല്‍ അഭിനയിച്ചിട്ടുണ്ട്. പേളി മാണി ഷോയിലും വാവച്ചിയെന്ന് വിളിക്കുന്ന റേച്ചലിന്റെ സാനിധ്യം ഉണ്ടാകാറുണ്ട്. പേളിയെ പോലെ തന്നെ വളരെ ഫാഷനബിളും ആക്ടീവുമാണ് റേച്ചലും. സാരിയിലും മോഡേണ്‍ വസ്ത്രങ്ങളിലും ഉള്ള റേച്ചലിന്റെ കിടിലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. മനോഹരമായ ഫോട്ടോകളുടെ വീഡിയോ കാണൂ