സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ആരും തന്നെ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. എന്നാൽ സൗന്ദര്യ കാര്യത്തിൽ ഏറെ വെല്ലുവിളികൾ ആകുന്നത് മുഖകുരുവാണ്. ഇവയെ പ്രതിരോധിക്കാം നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കാറുമുണ്ട്. എന്നാൽ മുഖക്കുരു അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
ഒന്ന്…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ മുഖക്കുരു അകറ്റാൻ ഒഴിവാക്കാം. ഇവ ചര്‍മ്മത്തിനെ മോശമായി ബാധിക്കാം. ഇത് ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് മുഖക്കുരുവിനെ തടയാനും ശരീരത്തിന്‍റെ ആരോഗ്യത്തിനും നല്ലത്.
രണ്ട്…
പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാന്‍ സഹായകമാണ്. ഇവ ചര്‍മ്മത്തിനും ദോഷകരമാണ്. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്.
മൂന്ന്…
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ബാധിക്കും. അതിനാല്‍ ഡയറ്റില്‍ നിന്ന് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാം.