സുന്ദരവും അഴകൊത്ത ചർമ്മവും ഏവരുടെയും സ്വപ്നമാണ്. നിരവധി മാർഗ്ഗങ്ങളാണ് അതിനായി നാം മാറ്റിവയ്ക്കാറുള്ളത്. ചർമ്മ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണ് മാതളം. ഇവ ആരോഗ്യത്തിന് ഗുണകരമാകുന്നത് പോലെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്.
1) മുഖക്കുരു പൊട്ടി മുഖചര്‍മ്മം കേടാകുന്നത് തടയാന്‍ മാതളത്തിലുള്ള വൈറ്റമിന്‍-സി, സഹായിക്കുന്നു. അതുപോലെ തന്നെ ഇവ
ബാക്ടീരിയ- ഫംഗസ് എന്നിവയ്‌ക്കെതിരെയും പ്രവര്‍ത്തിക്കുന്നു. ഇത് മുഖക്കുരു കുറയ്ക്കാനും സഹായകമാണ്.
2) ചര്‍മ്മത്തെ പ്രധാനമായും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളാണ് വെയിലേല്‍ക്കുമ്പോള്‍ ബാധിക്കുന്നത്. യുവിരശ്മികളില്‍ നിന്ന് മാതളത്തിലുള്ള ആന്റി-ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാണ്.
3) മാതളത്തിന് ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നത് തടയാനും സഹായിക്കാന്‍ സാധിക്കും. ഇതിന് സഹായിക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സിയും ആന്റി-ഓക്‌സിഡന്റുകളുമാണ്. കേടായ കോശങ്ങളെ ശരിപ്പെടുത്തുന്നതിനും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതം സൂക്ഷിക്കുകയും ഇത് സഹായകമാവുക.
4) നല്ലൊരു എക്‌സ്‌ഫോളിയേറ്ററായി മാതളത്തിന്റെ കുരു, അഥവാ വിത്ത് ഉപയോഗിക്കാവുന്നതാണ്. അമിതമായ എണ്ണമയവും ഇത് ചര്‍മ്മത്തില്‍ അടിഞ്ഞുകിടക്കുന്ന അഴുക്കും കളയാനും സഹായിക്കുന്നു. ഇതുവഴി മുഖക്കുരു കൂടുന്നതോ, മുഖക്കുരു പൊട്ടി മുഖചര്‍മ്മം ചീത്തയാകുന്നതോ തടയപ്പെടുന്നു.