Latest News

സൗന്ദര്യ സംരക്ഷണത്തിന് ഇനി മാതളം

Malayalilife
സൗന്ദര്യ സംരക്ഷണത്തിന് ഇനി മാതളം

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മാതളം. എന്നാൽ ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് പലർക്കും അറിയില്ല. ആന്റി ഓക്‌സിഡന്റുകള്‍  ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്.  ബാക്ടീരിയല്‍ അണുബാധകളെ  ഇവ ചെറുക്കുന്നു.  സ്ഥിരമായി ഭക്ഷണത്തില്‍ മാതളം ഉൾപെടുത്തുന്നതിലൂടെ വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങൾ ശരീരത്തിൽ ലഭിക്കുന്നു. മാതളനാരങ്ങ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക്  ഏറെ ഗുണകരമാണ്. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച തടയുന്നതിനും മാതളം ഏറെ ഗുണകരമാണ്.  ദിവസവും മാതളനാരങ്ങ കഴിക്കുന്നതിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ്. ഇതുകൂടാതെ ഇതിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്.

അതേസമയം ഇവ ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഗുണകരമാണ്. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാൻ ഇവ സഹായിക്കുന്നു. സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷി മാതള നാരങ്ങയുടെ തൊലിക്ക് ശേഷിയുണ്ട്. ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധ തടയുന്നതിനും സഹായകമാണ്. മുഖത്തെ ചുളിവുകള്‍ മാറ്റി, ചര്‍മ്മം തിളങ്ങാന്‍ മാതളനാരങ്ങയുടെ തൊലിയും കുരുവും സഹായിക്കുന്നു. 

മാതളത്തിന്‍റെ കുരു നന്നായി പൊടിച്ച് എടുത്ത ശേഷം അതിലേക്ക് കുറച്ച്‌ റോസ് വാട്ടര്‍ കൂടി  ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം ഇവ തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇങ്ങനെ ചെയ്യുന്നത് ഗുണകരമാണ്. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം രണ്ട് ടീസ്പൂണ്‍ പാല്‍പ്പാടയും ഒരു ടീസ്പൂണ്‍ കടലമാവും ചേര്‍ത്ത് മിശ്രിതമാക്കുക. പിന്നാലെ മുഖത്തും കഴുത്തിലും പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കറുത്തപ്പാടുകള്‍ മാറാന്‍ സഹായിക്കുന്നു.

pomogranate for beautiful glowing skin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES