കുടുംബസമേതം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തെന്നിന്ത്യന്‍ താരം അജിത് കുമാര്‍. മകള്‍ അനൗഷ്‌കയ്ക്കൊപ്പം കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രദര്‍ശനം. ക്ഷേത്ര ചടങ്ങുുകളില്‍ ഉള്‍പ്പെടെ താരം പങ്കെടുത്തു.
ക്ഷേത്രഭാരവാഹികള്‍ ചേര്‍ന്ന് താരത്തെ സ്വീകരിച്ചു. ഒരുമണിക്കൂറോളം നേരം താരം ക്ഷേത്രത്തില്‍ ചെലവഴിച്ചു. താരമെത്തിയതോടെ ക്ഷേത്രത്തില്‍ നാട്ടുകാരും ആരാധകരും തടിച്ചുകൂടി.
ക്ഷേത്രപരിസരത്ത് താരത്തിന്റെ പേരുവിളിച്ച് ബഹളം വെച്ച ആരാധകരോട് ശബ്ദം കുറയ്ക്കാന്‍ താരം ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ജള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കു നില്‍ക്കാനും താരം മടിച്ചില്ല.
നേരത്തെ ഒക്ടോബറിലും അജിത്ത് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. അന്ന് ഭാര്യ ശാലിനിയും മകന്‍ ആദ്വിക്കുമായിരുന്നു ഒപ്പമുണ്ടായിരുന്നത്.