നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് വേപ്പെണ്ണ. ആരോഗ്യം, സൗന്ദര്യം എന്നിവയ്ക്ക് എല്ലാം തന്നെ ഇവ ഏറെ ഗുണകരമാണ്. വേപ്പിന്റെ പുറംതൊലി , ഇലകള്‍ , വേരുകള്‍ , വിത്തുകള്‍ മുതല്‍ എണ്ണ വരെ നമ്മുടെ ആരോഗ്യവും സൗന്ദര്യവും നൽകുന്നു. വേപ്പെണ്ണ വിത്തുകളില്‍ നിന്നാണ് തയ്യാറാക്കുന്നത്. ഔഷധ ഗുണങ്ങളാല്‍ സമ്ബുഷ്ടമായ ഒന്നാണ് വേപ്പെണ്ണ.
വേപ്പെണ്ണ പുഴു , പ്രാണികള്‍ , കൊതുക് എന്നിവ കടിച്ചാല്‍ പുരട്ടുന്നത് നല്ലതാണ് . വേപ്പെണ്ണയ്ക്ക് കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള പ്രതിരോധ ശേഷിയും നൽകുന്നുണ്ട്. മുടി, ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍, താരന്‍, തലയിലെ പേന്‍ എന്നിവയില്‍ നിന്ന് ആന്‍റി ഫംഗസ് ഗുണങ്ങളുള്ള വേപ്പെണ്ണ മുക്തി നേടാന്‍ സഹായിക്കും.ഒരു പരിധി വരെ നല്ലൊരു പരിഹാരം ആണ് വേപ്പെണ്ണ ദിനവും നാം നേരിടുന്ന പല ആരോഗ്യ സൗന്ദര്യ പ്രശനങ്ങള്‍ക്കും.
വേപ്പ് എണ്ണ സ്ത്രമായി തന്നെ മിക്ക ആയുര്‍വേദ മരുന്നുകളിലും സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്നു. മൂത്രത്തില്‍ ഉണ്ടാകുന്ന അണുബാധ, മൂത്ര സംബന്ധമായ തകരാറുകള്‍, ആമാശയം / കുടല്‍ എന്നിവയിലുണ്ടാകുന്ന വിരകള്‍ എന്നിവ ചികില്‍സിക്കാനും ആയുര്‍വേദത്തില്‍ വേപ്പെണ്ണ സഹായിക്കുന്നു. വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരവും , വേപ്പ് എണ്ണയും കലര്‍ത്തി തലയില്‍ തേക്കുന്നത് താരന്‍ ഒഴിവാക്കാന്‍ ഗുണം ചെയ്യും.