ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് നര. ഇത് മാറ്റാന്‍ ഭൂരിഭാഗവും കെമിക്കല്‍ ഡൈയെ ആണ് ആശ്രയിക്കുന്നത്. ദീര്‍ഘനാള്‍ ഇവ ഉപയോഗിച്ചാല്‍ പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. നര മാറാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം.
ഇത് തയ്യാറാക്കാന്‍ വെറും ഒരു മിനിട്ട് മതി. ഒരു കാര്യം കൂടെ ശ്രദ്ധിക്കുക, ഡൈ മാത്രമല്ല, നിങ്ങള്‍ ഭക്ഷണത്തില്‍ നെല്ലിക്ക, മുരിങ്ങയില, കറിവേപ്പില എന്നിവ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നര മാറ്റാന്‍ സഹായിക്കും.
ആവശ്യമായ സാധനങ്ങള്‍
ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ - ഒന്നര ടേബിള്‍സ്പൂണ്‍
ഡൈ തയ്യാറാക്കുന്ന വിധം
ജലാംശം ഇല്ലാത്ത ഒരു വൃത്തിയുള്ള പാത്രത്തിലേക്ക് കാപ്പിപ്പൊടി എടുക്കുക. അതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. കട്ടപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മുടിയുടെ നീളത്തിനനുസരിച്ച് കാപ്പിപ്പൊടിയും വെളിച്ചെണ്ണയും അളവ് കൂട്ടി എടുക്കാവുന്നതാണ്. കാപ്പിപ്പൊടി വെളിച്ചെണ്ണയില്‍ നന്നായി അലിയുന്നത് വരെ യോജിപ്പിക്കുക.
ഉപയോഗിക്കേണ്ട വിധം
ഈ ഡൈ ഉപയോഗിക്കുമ്പോള്‍ മുടിയില്‍ എണ്ണയുടെ അംശം ഒട്ടും പാടില്ല. ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി ഉണക്കിയെടുത്താല്‍ വളരെ നല്ലതാണ്. ശേഷം നരയുള്ള ഭാഗത്ത് മുഴുവന്‍ ഈ ഡൈ പുരട്ടിക്കൊടുക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മുടിയില്‍ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആദ്യമായി ഉപയോഗിക്കുന്നവര്‍ തുടര്‍ച്ചയായി ഏഴ് ദിവസം പുരട്ടണം. ശേഷം ആഴ്ചയില്‍ ഒരു ദിവസം മാത്രം ഉപയോഗിച്ചാല്‍ മതി. പിന്നീട് നര വരുന്നു എന്ന് കാണുമ്പോള്‍ മാത്രം പുരട്ടിയാല്‍ മതി.