മഞ്ഞുകാലം വരുത്തുന്ന ചര്‍മപ്രശ്നങ്ങളില്‍ ഒന്നാണ് വരണ്ടുണങ്ങി കരുവാളിച്ച ചുണ്ട്. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ലിപ് സ്‌ക്രബും ബാമുമുണ്ട്.
മഞ്ഞുകാലം സുഖകരമായ തണുപ്പിന്റെ കാലമാണെങ്കിലും ചര്‍മത്തിന് അത്ര ഗുണകരമല്ല. ചര്‍മം വരണ്ട്പോകാന്‍ സാധ്യതയുളള കാലമാണിത്. പ്രത്യേകിച്ചും വരണ്ട ചര്‍മമുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന സമയം. ഈ സമയത്ത് മൊരി പോലുള്ള പ്രശ്നങ്ങളുമുണ്ടാകും. ചര്‍മത്തില്‍ മാത്രമല്ല, ചുണ്ടുകള്‍ക്കും വരണ്ടുണങ്ങി കരുവാളിപ്പുണ്ടാകുന്ന കാലമാണിത്. ചുണ്ടിന്റെ കരുവാളിപ്പ് മാറാന്‍ വേണ്ടി നമുക്ക് ചെയ്യാവുന്ന നാട്ടുവൈദ്യങ്ങള്‍ പലതുമുണ്ട്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒരു പരിഹാര വഴിയുണ്ട്.
ചുണ്ടിലും സ്‌ക്രബ്
ചുണ്ടിലും നാം സ്‌ക്രബ് ഉപയോഗിയ്ക്കണം. ഇത് ചര്‍മം മൃദുവാകാന്‍ സഹായിക്കുന്നു. മൃതകോശങ്ങള്‍ നീക്കാന്‍ ഇതേറെ നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടുമൂന്ന് തവണ ചെയ്യുന്നത് ഏറെ നല്ലതാണ്. ഇതുപോലെ ലിപ്ബാം ഇടുന്നത് നല്ലതാണ്. ചുണ്ടിനായുള്ള ലിപ് സ്‌ക്രബും ലിപ്ബാമും നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചറിയാം.
ചുണ്ടിന്റെ നിറം മെച്ചപ്പെടുത്താന്‍ അടിപൊളി സ്‌ക്രബ്ബുകള്‍
പഞ്ചസാര?
ഇതിനായി പഞ്ചസാരത്തരികള്‍ വേണം. ഇതിനൊപ്പം അല്‍പം കാപ്പിപ്പൊടിയും വേണം. ഇവ രണ്ടും കലര്‍ത്തി ഇതിനൊപ്പം അല്‍പം നാരങ്ങാനീരും കലര്‍ത്താം. പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. കാപ്പിപ്പൊടിയും കരുവാളിപ്പ് മാറാന്‍ മികച്ചതാണ്. നാരങ്ങാനീരിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇവയെല്ലാം ചേര്‍ത്ത് ഒരു കഷ്ണം പഞ്ഞി ഇതില്‍ മുക്കി ചുണ്ടില്‍ പതുക്കെ അല്‍പനേരം മസാജ് ചെയ്യാം. ഇത് ചുണ്ടിലെ കരുവാളിപ്പ് മാറാന്‍ ഏറെ നല്ലതാണ്.
ഗ്ലിസറിന്‍
ഇതിന് ശേഷം ചുണ്ടില്‍ ഇടാവുന്ന പായ്ക്കുണ്ടാക്കാം. ഇതും തികച്ചും പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്തുണ്ടാക്കാവുന്നതാണ്. ഇതിനായി കറ്റാര്‍വാഴ ജെല്‍, ഗ്ലിസറിന്‍, നാരങ്ങാനീര് എന്നിവയും ചേര്‍ക്കുന്നു. ഗ്ലിസറിന്‍ ചുണ്ടിനാണെങ്കിലും ചര്‍മത്തിനാണെങ്കിലും മൃദുത്വവും ഈര്‍പ്പവും ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. കറ്റാര്‍വാഴ ജെല്‍ ചര്‍മത്തിന് നല്ലതാണ്. ചുണ്ടിനും ഗുണകരമാണ്. ചുണ്ടിലുണ്ടാകുന്ന ഇന്‍ഫ്ളമേഷന്‍ കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. നാരങ്ങാനീരും വൈറ്റമിന്‍ സി സമ്പുഷ്ടമായതിനാല്‍ തന്നെ ഗുണകരമാണ്.
നെയ്യ്
ഇതില്‍ നെയ്യ് കൂടി ചേര്‍ക്കുന്നുണ്ട്. ചര്‍മത്തിന് മൃദുത്വവും തുടിപ്പും ലഭിയ്ക്കാന്‍ ഏറെ നല്ലതാണ് ഇത്. ചുണ്ടിന്റെ വരണ്ട സ്വഭാവവും ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാനും ഏറെ ഗുണകരമാണ് ഇത്. അര ടീസ്പൂണ്‍ ഗ്ലിസറിന്‍, രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, അല്‍പം ഉരുക്കാത്ത കട്ടിയുള്ള നെയ്യ് എന്നിവ ചേര്‍ക്കാം. ഇത് ക്രീം പരുവമാകണം. ഇത് നല്ലതുപോലെ ഇളക്കിച്ചേര്‍ത്ത് ഗ്ലാസ് ബോട്ടിലില്‍ സൂക്ഷിച്ച് വയ്ക്കാം. ഇത് ചുണ്ടില്‍ ലിപ്ബാമായി പുരട്ടാം