തൃശൂരിലെ പ്രശസ്തമായ വസ്ത്രസ്ഥാപനമാണ് ഡിസൈന്‍സ് ബോട്ടീക്. ജിസ്മി സുധീറിന്റെ ഉടമസ്ഥതയിലുള്ള ഈ ബോട്ടീക്കില്‍ പല പ്രമുഖരും നിത്യ സന്ദര്‍ശകരാണ്. ബ്രൈഡല്‍, കാഷ്വര്‍, പാര്‍ട്ടിവെയര്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍ സിഡൈന്‍സില്‍ ലഭിക്കും. ഇപ്പോള്‍ തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് ഡിസൈന്‍സ് ബോട്ടീകിന്റെ എക്‌സിബിഷനുമായി ജിസ്മി എത്തുകയാണ്. ലെഗസീസ് ഇന്‍ ലിനന്‍ എന്ന പേരിലാണ് കോട്ടയത്ത് ഡിസൈന്‍സ് ബോട്ടീക് എക്‌സിബിഷന്‍ നടത്തുന്നത്. പേരുപോലെ തന്നെ ലിനന്‍ വസ്ത്രങ്ങളുടെ എക്‌സ്‌ക്ലൂസിവ് ശേഖരങ്ങളാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്.
നാളെ കോട്ടയം ഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ അര്‍ക്കാഡിയ ഹോട്ടലിലാണ് എക്‌സിബിഷന്‍ നടക്കുക. ലിനന്റെ സല്‍വാര്‍ സെറ്റുകള്‍, കുര്‍ത്ത, സാരി എന്നിവയാണ് എക്‌സിബിഷനില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഹാന്‍ഡ് വര്‍ക്ക് ചെയ്താണ് എല്ലാ വസ്ത്രങ്ങളും എത്തുന്നത്. ഒന്നിന്റെ ഒരു പീസ് മാത്രമേ എക്‌സിബിഷനില്‍ കാണുകയുള്ളു. അതിനാല്‍ വസ്ത്രങ്ങളില്‍ വ്യത്യസ്തത വേണമെന്നുള്ളവര്‍ക്ക് ധൈര്യപൂര്‍വ്വം എക്‌സിബിഷന്‍ കണ്ട് വസ്ത്രങ്ങള്‍ വാങ്ങാം. ലിനന്‍ തുണികള്‍ ഇറക്കുമതി ചെയ്ത് ഡിസൈന്‍സ് ബോട്ടീക്കിന്റെ ജീവനക്കാര്‍ ദിവസങ്ങളോളും ജോലി ചെയ്താണ് ഓരോ പീസുകളും എക്‌സിബിഷനിലേക്ക് തയ്യാറാക്കിയത്. മിതമായ നിരക്കില്‍ നല്ല ക്വാളിറ്റി വസ്ത്രങ്ങള്‍ എക്‌സിബിഷനില്‍ നിന്നും വാങ്ങാം.
എല്ലാ കാലാവസ്ഥയിലും ധരിക്കാന്‍ പറ്റുന്ന വസ്ത്രമാണ് ലിനന്‍. പെട്ടെന്ന് ചുളിയുകയില്ലെന്നതാണ് ഇതിന്റെ സവിശേഷത. ഈ പ്രത്യേകത തന്നെയാണ് ലിനനെ നമ്പര്‍ വണ്‍ ആക്കുന്നത്. ആഘോഷങ്ങള്‍ക്കും ലിനന്‍ വസ്ത്രങ്ങള്‍ നല്ലതാണ്. സാധാരണ വസ്ത്രങ്ങളെ അപേക്ഷിച്ച് ലിനന്‍ തുണിത്തരങ്ങള്‍ 100 വര്‍ഷത്തോളം നിലനില്‍ക്കും. ഈജിപ്തില്‍ മമ്മികള്‍ പൊതിയാന്‍ വരെ ഉപയോഗിച്ചിരുന്നത് ലിനനാണ്. കംഫര്‍ട്ടാണ് ലിനന്റെ സവിശേഷത. ഇപ്പോഴത്തെ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ അതുകൊണ്ടു തന്നെ തെരെഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പെടെ കൂടുതലായും ലിനന്‍ ഷര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ആന്റി ബാക്ടീരിയല്‍ കൂടിയാണ് ലിനന്‍. ലിനന്‍ മെറ്റീരിയലില്‍ തയ്യാറാക്കുന്ന കുര്‍ത്തകളും സല്‍വാര്‍ സെറ്റുകളും ധരിച്ച് കോളേജിലും മറ്റും പെണ്‍കുട്ടികള്‍ക്ക് തിളങ്ങാം. ലിനന്‍ സാരികള്‍ ഈ ചൂടുകാലത്ത് ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കും ധരിക്കാം. ഭംഗിക്കും വ്യത്യസ്തതയ്ക്കും അപ്പുറം ഈ ചൂടിലും സുന്ദരിയായി ഇരിക്കാന്‍ ലിനന്‍ വസ്ത്രങ്ങള്‍ സഹായിക്കും.