ആറ്റുനോറ്റുണ്ടായ ഒരു മകനെ കണ്ണിലെ കൃഷ്ണമണി പോലെ വളര്‍ത്തി കൊണ്ടു വരിക. അച്ഛന്റെയും അമ്മയേയും കഷ്ടപ്പാടു കണ്ട് പഠനം പോലും ഉപേക്ഷിച്ച് കൂലിപ്പണിക്ക് ഇറങ്ങേണ്ടി വരിക. അതായിരുന്നു തൃശൂര്‍ കുഞ്ഞനംപാറയിലെ ലളിത മണി ദമ്പതികളുടെ മൂത്തമകന്‍. എന്നാല്‍ ദൈവം കാത്തു വച്ച വിധി പോലെ അവനെ മരണം തട്ടിയെടുത്തു. അതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് മാനസിക നില പോലും തെറ്റുന്ന അവസ്ഥയിലേക്ക് എത്തിയ അമ്മയുടെ കണ്ണുനീരിനു മുന്നില്‍ ദൈവം കനിഞ്ഞു. അങ്ങനെ 62-ാം വയസില്‍ ലളിത രണ്ട് ഇരട്ട കണ്‍മണികള്‍ക്ക് ജന്മ നല്‍കിയ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വിവാഹം കഴിഞ്ഞ് മൂന്നു തവണ ഗര്‍ഭിണിയായെങ്കിലും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ലളിതയ്ക്കും മണിയ്ക്കും ഉണ്ടായിരുന്നില്ല. ഉണ്ടായവരെല്ലാം ആറാം മാസമൊക്കെ അബോര്‍ഷനായി പോയ അവസ്ഥയായിരുന്നു. വര്‍ഷങ്ങളേറെ കാത്തിരുന്നാണ് 35-ാം വയസില്‍ ഒരു മകന് ജന്മം നല്‍കിയത്. അതോടെ ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രസവം നിര്‍ത്തേണ്ട അവസ്ഥയും വന്നു. അങ്ങനെ ഏക മകന് മുഴുവന്‍ സ്‌നേഹവും നല്‍കിയാണ് ലളിതയും മണിയും വളര്‍ത്തിയത്. അത് കണ്ടു ദൈവത്തിനു പോലും ഒരുപക്ഷെ അസൂയ തോന്നിക്കാണണം. അവന്റെ പ്ലസ് ടു പഠനം കഴിഞ്ഞപ്പോഴാണ് ലളിതയ്ക്ക് സുഖമില്ലാതായത്. 10 ദിവസം ജോലിക്കു പോയാല്‍ ബാക്കി 20 ദിവസം ആശുപത്രിയില്‍ കഴിയേണ്ട അവസ്ഥ.
അമ്മയുടെ ആരോഗ്യം മോശമായപ്പോള്‍ ആ മകന്‍ അമ്മയെ നോക്കുവാന്‍ ജോലിക്ക് ഇറങ്ങി. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. അന്ന് മരണം സംഭവിച്ച ദിവസവും രാവിലെ പെയിന്റിംഗ് ജോലിയ്ക്ക് പോയതായിരുന്നു. എന്നാല്‍ തൃശൂരിലെ കുഞ്ഞനാംപാറ എന്ന സ്ഥലത്തു വച്ച് ഒരു ലോറി റിവേഴ്‌സ് എടുത്തു വരുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു. ലോറിയുടെ പുറക് നോക്കുവാന്‍ അതില്‍ ആളുണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറകില്‍ ആളുള്ളത് അറിയാതെ വണ്ടിയെടുത്തപ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു.
രാവിലെ ഒന്‍പതു മണിയോടെയാണ് അപകടം സംഭവിച്ചത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ സാധിച്ചില്ല. വൈകുന്നേരം മൂന്നു മണിയോടെ മരണം സംഭവിച്ചെന്ന വാര്‍ത്തയാണ് ലളിതയേയും മണിയേയും തേടി എത്തിയത്. ഏകമകന്റെ മരണത്തോടെ തളര്‍ന്നു പോവുകയായിരുന്നു ലളിത. അവന്റെ ഓര്‍മ്മകളും സ്‌നേഹവും എല്ലാം ലളിതയുടെ മാനസിക നില തെറ്റുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു. ഈ സങ്കടം കണ്ടാണ് വീടിനടുത്തുള്ള നഴ്‌സ് ഡോക്ടറുടെ അടുക്കല്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും കുഞ്ഞുങ്ങള്‍ വേണം എന്ന ആഗ്രഹത്തിലേക്ക് എത്തിയപ്പോഴാണ് ചികിത്സ ആരംഭിച്ചത്.
പ്രായം അറുപത് ആയതിനാല്‍ തന്നെ ഐവിഎഫ് ട്രീറ്റ് മെന്റ് ആയിരുന്നു തെരഞ്ഞെടുത്തത്. ലക്ഷങ്ങള്‍ വേണ്ടി വരുന്ന ചികിത്സയാണത്. എങ്കിലും ഒരു പൈസ പോലും വാങ്ങാതെയാണ് ഇവരുടെ സങ്കടത്തിന് പരിഹാരമായി ചികിത്സ നടത്തിയത്. സന്തോഷ വാര്‍ത്തയാണ് ഇരുവരെയും തേടി എത്തിയത്. ഒരാളെ മാത്രം ആഗ്രഹിച്ചപ്പോള്‍ ദൈവം നല്‍കിയത് മൂന്നു കുട്ടികളെ ആയിരുന്നു. എന്നാല്‍ അതില്‍ ഒരാളെ ലളിതയുടെ ആരോഗ്യം കണക്കിലെടുത്ത് ഒഴിവാക്കേണ്ടി വന്നു. അങ്ങനെ അഞ്ചാം മാസം മുതല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുകയായിരുന്നു. അങ്ങനെ 60-ാം വയസില്‍ രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് ലളിത ആശുപത്രി വിട്ടത്.
രണ്ട് ആണ്‍മക്കളെയും കൊണ്ട് വീട്ടിലേക്ക് വന്നു കയറിയപ്പോള്‍ നാട്ടുകാരില്‍ പലരും ചങ്കില്‍ കുത്തുന്ന ചോദ്യങ്ങളാണ്. ഈ വയസാം കാലത്ത് ഈ കുഞ്ഞുങ്ങളെ ജനിപ്പിച്ചിട്ട് വില്‍ക്കാനാണോ എന്നു വരെ ചോദിച്ചവര്‍ ഉണ്ട്. മാത്രമല്ല, നിങ്ങള്‍ മരിച്ചു പോയാല്‍ ഈ കുഞ്ഞുങ്ങളെ ആരു നോക്കും എന്നു ചോദിച്ചവരും ഉണ്ട്. ഇത്തരം കാര്യങ്ങളും ചോദിച്ച് കത്ത് അയച്ചവരും ഉണ്ട്. അവര്‍ക്ക് മുന്നില്‍ തങ്ങളുടെ രണ്ട് കണ്‍മണികളെയും ചേര്‍ത്തു പിടിച്ച് വളര്‍ത്തുകയാണ് ലളിതയും മണിയും. രണ്ട് ഹാര്‍ട്ട് അറ്റാക്കുകള്‍ കഴിഞ്ഞ ലളിതയും ഓട്ടോ ഡ്രൈവറായ മണിയ്ക്കും സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടതകളും എല്ലാം ഉണ്ടെങ്കിലും അതെല്ലാം മറന്ന് ആരവിനെയും ആദവിനെയും വളര്‍ത്തുകയാണ് ഇവര്‍. അതിനു സഹായവുമായി തൃശൂരിലെ മക്കളില്ലാത്ത ദമ്പതികളും ഒരു ഫോറസ്റ്റ് ഓഫീസറും മാധ്യമ പ്രവര്‍ത്തകയും എല്ലാം ഉണ്ട്.
ആറ്റുനോറ്റുണ്ടായ ഒരു മകനെ കണ്ണിലെ കൃഷ്ണമണി പോലെ വളര്‍ത്തി കൊണ്ടു വരിക. അച്ഛന്റെയും അമ്മയേയും കഷ്ടപ്പാടു കണ്ട് പഠനം പോലും ഉപേക്ഷിച്ച് കൂലിപ്പണിക്ക് ഇറങ്ങേണ്ടി വരിക. അതായിരുന്നു തൃശൂര്‍ കുഞ്ഞനംപാറയിലെ ലളിത മണി ദമ്പതികളുടെ മൂത്തമകന്‍. എന്നാല്‍ ദൈവം കാത്തു വച്ച വിധി പോലെ അവനെ മരണം തട്ടിയെടുത്തു. അതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് മാനസിക നില പോലും തെറ്റുന്ന അവസ്ഥയിലേക്ക് എത്തിയ അമ്മയുടെ കണ്ണുനീരിനു മുന്നില്‍ ദൈവം കനിഞ്ഞു. അങ്ങനെ 62-ാം വയസില്‍ ലളിത രണ്ട് ഇരട്ട കണ്‍മണികള്‍ക്ക് ജന്മ നല്‍കിയ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
|